Accidental Death | സഊദി അറേബ്യയില്‍ വാന്‍ അപകടത്തില്‍പെട്ട് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന 2 പേര്‍ക്ക് പരുക്ക്
Mar 26, 2024, 11:47 IST
റിയാദ്: (KVARTHA) വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്‌കുമാര്‍ തമ്പിയാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികള്‍ക്ക് പരുക്കേറ്റു. സഊദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെടുകയായിരുന്നു.
മലയാളി സംഘം ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരുക്കുകളോടെ അഫീഫ് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് 'കനിവ്' ജീവകാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ ബി ഹരിലാല്‍, നൈസാം തൂലിക എന്നിവര്‍ അഫീഫിലെത്തി. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാര്‍ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.

Keywords: News, Gulf-News, Accident-News, Gulf, Saudi Arabia News, Thiruvananthapuram Native, Died, Accident, Accidental Death, Two Others, Injured, Vehicle Accident, Saudi Arabia: Thiruvananthapuram native died and two others injured in vehicle accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.