റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച ഏഴ് പേരുടെ തലവെട്ടുന്നുവെന്ന് റിപോര്‍ട്ട്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറ്റകൃത്യം ആരോപിക്കപ്പെടുമ്പോള്‍ 18 വയസിന് താഴെയായിരുന്നു പ്രതികളുടെ പ്രായം. മാത്രമല്ല, പ്രതികള്‍ നിരപരാധികളാണെന്നും മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു.
ആയുധങ്ങള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിരന്തരം മര്‍ദ്ദിച്ചും പീഡിപ്പിച്ചും യുവാക്കളെ കുറ്റസമ്മതപത്രത്തില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് സംഘടനകള്‍ ആരോപിക്കുന്നു. യുവാക്കള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാന്‍ പോലീസ് തയ്യാറായില്ല. ഉറങ്ങാന്‍ പോലും പോലീസ് അനുവദിച്ചില്ല. 24 മണിക്കൂര്‍ നിര്‍ത്തി ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കി പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ ആംനെസ്റ്റി പറയുന്നു.
2006 ല്‍ നടന്ന കവര്‍ച്ചയ്ക്ക് 2009ലാണ് വധശിക്ഷ വിധിച്ചത്. ഫെബ്രുവരിയിലാണ് സൗദി രാജാവ് പ്രതികളുടെ വധശിക്ഷ അംഗീകരിച്ചത്.
അതേസമയം മനുഷ്യാവകാശ സംഘടനകളുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ സൗദി ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല. മര്‍ദ്ദനമുറകള്‍ സൗദിയുടെ പാരമ്പര്യമല്ലെന്ന് മാത്രമാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.
2011ല്‍ സായുധ കവര്‍ച്ച നടത്തിയ കുറ്റത്തിന് എട്ട് ബംഗ്ലാദേശി പൗരന്മാരെ പരസ്യമായി വധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
SUMMARY: Riyadh: Saudi Arabia is scheduled to execute seven men on Tuesday for crimes committed when they were juveniles aged under 18, the British-based rights group Amnesty International said.
Keywords: Gulf news, Riyadh, Saudi Arabia, Scheduled, Execute, Seven men, Tuesday, Crimes, Committed, Juveniles, British-based rights group, Amnesty International

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.