‘RIA’ | സഊദിക്ക് മറ്റൊരു അന്താരാഷ്ട്ര വിമാന കംപനി കൂടി വരുന്നു 'റിയ'
Sep 2, 2022, 19:44 IST
റിയാദ്: (www.kvartha.com) 'സഊദിയ' (സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്) കൂടാതെ മറ്റൊരു അന്താരാഷ്ട്ര വിമാന കംപനി ആരംഭിക്കാന്‍ സഊദി അറേബ്യ ഒരുങ്ങുന്നതായി റിപോര്‍ട്. പുതിയ വിമാന കംപനിക്ക് 'റിയ' എന്നാകും പേരിടുക. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫന്‍ഡ് ഉപയോഗിച്ച് വന്‍ മുതല്‍ മുടക്കില്‍ റിയാദ് ആസ്ഥാനമായാണ് റിയയുടെ തുടക്കം എന്ന് 'അറേബ്യന്‍ ബിസിനസ്' ആണ് റിപോര്‍ട് ചെയ്തത്.
നിലവിലെ ദേശീയ വിമാന കംപനിയായ 'സഊദിയ'യുടെ ആസ്ഥാനം ജിദ്ദയാണ്. 'വിഷന്‍ 2030'ന്റെ ഭാഗമായി 10,000 കോടി റിയാല്‍ വ്യോമയാന മേഖലയില്‍ മുതല്‍ മുടക്കാനാണ് സഊദി പദ്ധതിയിട്ടിട്ടുള്ളത്. ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു.
പുതിയ കംപനി പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകാന്‍ യൂറോപ്, വടക്കേ അമേരിക, തെക്കേ അമേരിക, ആഫ്രിക, ഏഷ്യ എന്നീ വന്‍കരകളില്‍ 300 കോടി ഡോളര്‍ നിക്ഷേപം ആവശ്യമായി വരും. ആഗോളതലത്തില്‍ 150-ലധികം റൂടുകളില്‍ പുതിയ കംപനി തുടക്കത്തില്‍ സര്‍വിസ് നടത്തും. 85 രാജ്യങ്ങളിലായി 158 കേന്ദ്രങ്ങളിലേക്കാണ് നിലവില്‍ എമിറേറ്റ്സ് സര്‍വിസ് നടത്തുന്നത്.
'എമിറേറ്റ്സ്' സമയക്രമത്തിന്റെ നാലിലൊന്ന് മാത്രമാക്കി അന്താരാഷ്ട്ര കണക്ഷന് സര്‍വിസുകള്‍ നടത്തുക എന്നതാണ് പുതിയ വിമാന കംപനിയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് അറേബ്യന്‍ ബിസിനസ് ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തില്‍ ഇത് അഭൂതപൂര്‍വമാണ്. 2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 40 ലക്ഷത്തില്‍ താഴെയാണ്.
സഊദി എയര്‍ലൈന്‍സ് സര്‍വിസിന്റെ 60 ശതമാനവും മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ നിന്നാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 20 ശതമാനവും ആഫ്രികയില് നിന്ന് വെറും 10 ശതമാനവും. ഇവിടെയാണ് പുതിയ വിമാന കംപനിയുടെ സാധ്യതകള്‍ സഊദി മുന്നില്‍ കാണുന്നത്. കഴിഞ്ഞ മേയില്‍ 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ട് സര്‍വിസ് നടത്തുന്ന വ്യോമയാന തന്ത്രം സഊദി അറേബ്യ പ്രഖ്യാപിച്ചിരുന്നു
Keywords: Saudi Arabia to launch new airline ‘RIA’ with $30bn war chest to rival Emirates, Riyadh, News, Saudi Airlines, Flight, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.