ആഗസ്റ്റ് 10 മുതല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍; നിബന്ധനകള്‍ ഇവയാണ്
Jul 26, 2021, 07:57 IST
ജിദ്ദ: (www.kvartha.com 26.07.2021) അടുത്ത മാസം മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അനുമതി. ആഗസ്റ്റ് 10 (മുഹറം ഒന്ന്) മുതല്‍ വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സെര്‍വീസ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഉംറക്കെത്തേണ്ടത്.
മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ ഉംറ തീര്‍ത്ഥാടകരെയും മറ്റ് ആരാധകരെയും സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമമാക്കാന്‍ രണ്ട് വിശുദ്ധ പള്ളികളുടെ ജനറല്‍ പ്രസിഡന്‍സി അഫയേഴ്സ് തലവൻ അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് നിര്‍ദേശിച്ചു.
നിലവില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഉംറ വിസയില്‍ സൗദിയിലെത്താം. 18 വയസ് പൂര്‍ത്തിയായവര്‍ക്കും സൗദി അംഗീകരിച്ച വാക്‌സിനുകളില്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും അനുമതി.
അതേസമയം ഇന്‍ഡ്യ ഉള്‍പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല. ഈ രാജ്യത്തുള്ളവര്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.