National Day Celebrations | വിസ്മയക്കാഴ്ചയായി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം
Sep 21, 2022, 09:31 IST
ജിദ്ദ: (www.kvartha.com) സഊദി അറേബ്യ 92-ാമത് ദേശീയ ദിനാഘോഷം കൊണ്ടാടുകയാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഗംഭീരമായ എയര്‍, മറൈന്‍ ഷോകളാണ് നടന്നുവരുന്നത്. ഇതിനിടെ ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി മാറി. കഴിഞ്ഞ ദിവസം വൈകിട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് വ്യോമാഭ്യാസ പ്രകടനം നീണ്ടുനിന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയില്‍ സഊദി യുദ്ധവിമാനങ്ങളും സൈനിക, സിവില്‍ വിമാനങ്ങളും പങ്കെടുത്തു.
സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് 13 പ്രധാന നഗരങ്ങളിലായി 34 പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍ എന്നിവയുള്‍പെടെ രാജ്യത്തെ 13 നഗരങ്ങളിലും അല്‍അഹ്സ, തായിഫ്, തബൂക്ക്, അബഹ തുടങ്ങിയ പ്രദേശങ്ങളിലും വ്യോമാഭ്യാസ പ്രകടനം നടന്നു.
ഈ മാസം 26 വരെ സഊദിയില്‍ ആഘോഷപരിപാടികള്‍ നടക്കും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി രാജ്യത്തെ പ്രധാന 18 നഗരങ്ങളില്‍ ഗംഭീര കരിമരുന്ന് പ്രയോഗവുമുണ്ടാകും.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്റാന്‍, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്‍ബാത്തിന്‍, ദമാം തുടങ്ങിയ നഗരങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.