Obituary | ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
Oct 26, 2023, 17:33 IST
റിയാദ്: (KVARTHA) പരപ്പനങ്ങാടി സ്വദേശിനി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. പരേതനായ തലക്കലകത്ത് അബൂബകറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്.
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ആമിന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കളില്ല. ജിദ്ദ റുവൈസില്‍ ഖബറടക്കി. നടപടിക്രമങ്ങള്‍ക്ക് കെഎംസിസി പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Gulf, World, Saudi Arabia, Jeddah, Airport, Woman, Died, Obituary, Umrah, Pilgrim, Hospital, Saudi Arabia: Woman died at Jeddah airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.