Aramco Profit | സൗദി അറേബ്യൻ എണ്ണക്കമ്പനിയായ 'അരാംകോ'യുടെ ലാഭം 25 ശതമാനം കുറഞ്ഞു; എന്താണ് കാരണം? ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ സ്ഥാപനം!

 


റിയാദ്: (KVARTHA) സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ ലാഭത്തിൽ വൻ ഇടിവ്. 2023ൽ ഉൽപ്പാദനത്തിലെ കുറവും എണ്ണവിലയിലുണ്ടായ ഇടിവുമാണ് ഇതിന് ഏറ്റവും വലിയ കാരണമായി വിലയിരുത്തപ്പെടുന്നത്. 2022-ൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച ശേഷം, അരാംകോയുടെ ലാഭം 2023-ൽ 25 ശതമാനം കുറഞ്ഞ് 121 ബില്യൺ ഡോളറായാണ് താഴ്ന്നത്. എന്നിരുന്നാലും, സൗദി അറേബ്യയിലെ ഈ സർക്കാർ കമ്പനിയുടെ ലാഭം ഇപ്പോഴും റെക്കോർഡ് നിലയിലാണ്.

Aramco Profit | സൗദി അറേബ്യൻ എണ്ണക്കമ്പനിയായ 'അരാംകോ'യുടെ ലാഭം 25 ശതമാനം കുറഞ്ഞു; എന്താണ് കാരണം? ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ സ്ഥാപനം!

2023ൽ ക്രൂഡ് ഓയിലിൻ്റെ വില ബാരലിന് 85 ഡോളറായി കുറഞ്ഞിരുന്നു. ഇതിനുപുറമെ, എണ്ണവില നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ സൗദി അരാംകോയും ഉൽപ്പാദനം കുറച്ചു, ഇത് ലാഭം വർധിപ്പിക്കുന്നതിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചു. അതേസമയം, 2023ൽ അറ്റാദായത്തിൻ്റെ കാര്യത്തിൽ തങ്ങൾ രണ്ടാമത്തെ മികച്ച പ്രകടനമാണ് കൈവരിച്ചതെന്ന് അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമിൻ നാസർ പ്രസ്താവനയിൽ പറഞ്ഞു. ഇനി ചൈനയിൽ നിക്ഷേപ സാധ്യതകൾ തേടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2022-ൽ അരാംകോ 161 ബില്യൺ ഡോളർ ലാഭം റിപ്പോർട്ട് ചെയ്തിരുന്നു, ഇത് പൊതുവിൽ വ്യാപാരം നടത്തുന്ന ഒരു കമ്പനി റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ലാഭമാണ്. ഈ വർഷം താഴ്ന്ന നിലയിലാണെങ്കിലും, നാലാം പാദത്തിൽ അരാംകോ ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതം 31 ബില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. സൗദി അറേബ്യൻ ഓയിൽ കമ്പനി എന്നറിയപ്പെടുന്ന അരാംകോ, പ്രതിദിനം 12.8 ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപ്പാദിപ്പിക്കുന്നത്. അരാംകോയുടെ വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ സ്ഥാപനമാണ് അരാംകോ.

Keywords: Aramco, Saudi Arabia, World News, Oil, News, Ramadan, World, World-News, Gulf, Gulf-News, Saudi Aramco's profit drops to $121B in 2023 amid energy price decline.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia