കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടി; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

 


റിയാദ്: (www.kvartha.com 03.11.2020) കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍ശല്‍ഹുബ് ആണ് ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. 

കോവിഡിനെ ചെറുക്കാനാവുമെന്ന ഒരു ആത്മവിശ്വാസം ഇപ്പോള്‍ ജനങ്ങളിലുണ്ട്. അത് അമിതമായ ആത്മവിശ്വാസമായി മാറി, ആരോഗ്യ സുരക്ഷ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിക്കുന്നതായും മന്ത്രാലയ വക്താവ് പറഞ്ഞു. മാസ്‌ക് ധരിക്കാതിരിക്കലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നതും അതുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് ജനങ്ങള്‍ രോഗപ്രതിരോധത്തെ നിസാരവത്കരിക്കുന്നതിന്റെ തെളിവാണെന്നും ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നും മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.

കോവിഡ് പ്രതിരോധ നടപടികളില്‍ അശ്രദ്ധ കാണിച്ചാല്‍ ശക്തമായ നടപടി; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

Keywords: Riyadh, News, Gulf, World, COVID-19, Police, Saudi authorities warn of strict action if covid protocol is not followed 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia