പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി

 


അല്‍ ഹവിയ്യ(സൗദി അറേബ്യ): പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടി. മൂന്ന് യുവാക്കള്‍ സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പടിഞ്ഞാറന്‍ നഗരമായ അല്‍ ഹവിയ്യയിലെ മാളിലാണ് സംഭവം. മൂന്ന് യുവാക്കളേയും കസ്റ്റഡിയിലെടുത്ത പോലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോഴാണ് അതിലൊരാള്‍ പെണ്ണാണെന്ന് മനസിലാകുന്നത്. പുരുഷന്മാരെപോലെ മുടി മുറിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

പുരുഷവേഷത്തില്‍ സഹോദരന്മാര്‍ക്കൊപ്പം മാളില്‍ കറങ്ങിയ പെണ്‍കുട്ടിയെ പോലീസ് പിടികൂടിഒടുവില്‍ വീട്ടില്‍ നിന്നും പിതാവിനെ വിളിച്ചുവരുത്തിയാണ് പോലീസ് മൂവര്‍ സംഘത്തെ വിട്ടയച്ചത്.

SUMMARY: Saudi police spent nearly two hours questioning a girl, thinking she is a boy before discovering their embarrassing mistake when they phoned her family.

Keywords: Saudi Arabia, Mall, Girl, Brothers, Police,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia