19 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന വീട്ടുജോലിക്കാരിയെ സംരക്ഷിക്കുന്ന സൗദി ദമ്പതികള്‍

 


റിയാദ്: (www.kvartha.com 09.06.2016) വീട്ടുജോലിക്കെത്തുന്ന സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്ന വീട്ടുടമകളുടെ വാര്‍ത്തകളാണ് നമ്മള്‍ പലപ്പോഴും മാധ്യമങ്ങളില്‍ നിന്നറിയുന്നത്. എന്നാല്‍ എല്ലാ വീട്ടുടമകളും ഇങ്ങനെയുള്ളവരല്ലെന്ന് ചില സംഭവങ്ങളെങ്കിലും വ്യക്തമാക്കുന്നുണ്ട്.

ഇതിലൊന്നാണ് സലാഹ് അല്‍ സ്യൂഫിയുടേത്. സൗദി പൗരനായ ഇദ്ദേഹം കഴിഞ്ഞ 19 വര്‍ഷമായി തളര്‍ന്നു പോയ വീട്ടുജോലിക്കാരിയെ സംരക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയാണ് എതോപ്യക്കാരിയായ വീട്ടുജോലിക്കാരിയെ പരിചരിക്കുന്നത്.

പക്ഷാഘാതം പിടിപെട്ട വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും തനിക്ക് മരണം വരെ ഈ വീട്ടില്‍ ജീവിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് അവരെ സംരക്ഷിക്കാന്‍ സലാഹ് അല്‍ സ്യൂഫി തീരുമാനിച്ചത്.

എതോപ്യക്കാരായ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു സുഹൃത്താണ് തനിക്കീ വീട്ടുജോലിക്കാരിയെ തന്നത്. കുറച്ചു നാള്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു അവര്‍ക്ക് ജോലി. പിന്നീടാണ് എന്റെ വീട്ടിലേയ്ക്ക് വന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് പക്ഷാഘാതം പിടിപെട്ടത് സലാഹ് അല്‍ സ്യൂഫി പറഞ്ഞു.

എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് സുഹൃത്തിന്റെ പേരിലായിരുന്നു. ഇയാളുടെ അപേക്ഷ പ്രകാരം ജോലിക്കാരിയുടെ ചികില്‍സ ചിലവ് അല്‍ സ്യൂഫി തന്നെ നല്‍കി.

എന്നാല്‍ തൊഴില്‍ വിസ പുതുക്കാന്‍ സ്‌പോണ്‍സര്‍ മടിച്ചതോടെ ജോലിക്കാരി അദ്ദേഹത്തെയും കുടുംബത്തേയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്‌പോണറും കുടുംബവും ജോലിക്കാരിയെ കാണാനെത്തി. സ്‌പോണ്‍സര്‍ഷിപ്പ് അല്‍ സ്യൂഫിക്ക് നല്‍കണമെന്നായിരുന്നു ജോലിക്കാരിയുടെ ആവശ്യം. തുടര്‍ന്ന് ഭാര്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ജോലിക്കാരിയെ സംരക്ഷിക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നും സ്യൂഫി പറയുന്നു.

ഭാര്യയാണ് ജോലിക്കാരിയെ പരിചരിക്കുന്നത്. അവരുടെ ആവശ്യങ്ങള്‍ അവള്‍ നിറവേറ്റിക്കൊടുക്കുന്നു. ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും വസ്ത്രം ധരിക്കാന്‍ സഹായിക്കുന്നതും എല്ലാം ഭാര്യയാണ്. ഒരു സഹോദരിയെ പോലെയാണ് അവള്‍ അവരെ പരിചരിക്കുന്നത്.

മരണം വരെ അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. പലരും ഇതിനെ ഒരു ഭാരമായാണ് കാണുന്നത്. നേരത്തേ ഞങ്ങള്‍ ഒരു ചെറിയ അപാര്‍ട്ട്‌മെന്റിലായിരുന്നു വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വില്ലയുണ്ട്. ഒരു അപാര്‍ട്ട്‌മെന്റ് കെട്ടിടവും അല്‍ സ്യൂഫി കൂട്ടിച്ചേര്‍ത്തു.
19 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന വീട്ടുജോലിക്കാരിയെ സംരക്ഷിക്കുന്ന സൗദി ദമ്പതികള്‍

SUMMARY: Salah Al-Syoufi said he has been taking care of his Ethiopian maid for 19 years after she was diagnosed with paralysis. It was the wish of the maid to stay and die under my roof that led to me and my family care for this maid.

Keywords: Salah Al-Syoufi, Saudi Arabia, Gulf, Ethiopian, Maid, Diagnosed, Paralysis, Stay, Die, Family, Care,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia