Money Laundering | 'കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു'; സഊദിയില്‍ വിദേശി ഉള്‍പെടെ 3 പേര്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ

 


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരു അറബ് വംശജനും രണ്ട് സഊദി പൗരന്മാര്‍ക്കും കോടതി 18 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തി. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. വെളുപ്പിച്ച  കള്ളപ്പണത്തിനും, പണംവെളുപ്പിക്കല്‍ ഇടപാടുകളിലൂടെ സമ്പാദിച്ച തുകക്കും തുല്യമായ തുക പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്. 

സഊദി പൗരന്മാര്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ നേടുകയും പിന്നീട് ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അകൗണ്ടുകള്‍ തുറക്കുകയും ഇവ കൈകാര്യം ചെയ്യാന്‍ വിദേശിയെ അനുവദിക്കുകയുമായിരുന്നുവെന്നുമാണ് റിപോര്‍ട്. പ്രതികളുടെയും ഇവരുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെയും അകൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ അകൗണ്ടുകളില്‍ വിദേശി വന്‍തുക ഡെപോസിറ്റ് ചെയ്ത് വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തി.

Money Laundering | 'കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു'; സഊദിയില്‍ വിദേശി ഉള്‍പെടെ 3 പേര്‍ക്ക് 18 വര്‍ഷം തടവ് ശിക്ഷ

നിയമവിരുദ്ധ ഉറവിടങ്ങളില്‍ നിന്നുള്ള പണമാണ് വിദേശി ഇങ്ങിനെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെന്നും അന്വേഷണങ്ങളില്‍ വ്യക്തമായി. അതേസമയം ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശിയെ സഊദിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. 

Keywords:  Riyadh, News, Gulf, World, Crime, Jail ,Court, Saudi court jails 3 for 18 years for money laundering. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia