Prize Money | സഊദി അറേബ്യ ദേശീയ ഗെയിംസ്: ബാഡ്മിന്റന്‍ സിംഗിള്‍സില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണമെഡല്‍; സമ്മാനതുക 10 ലക്ഷം റിയാല്‍

 



റിയാദ്: (www.kvartha.com) സഊദി അറേബ്യ ദേശീയ ഗെയിംസില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണമെഡല്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്‍ര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കുളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഖദീജ നിസയാണ് സ്വര്‍ണമെഡലും 10 ലക്ഷം റിയാല്‍ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് 

ആദ്യം വിവിധ ക്ലബുകളുടെ പ്രതിനിധികള്‍ ഉള്‍പെടുന്ന പൂളുകള്‍ തമ്മിലായിരുന്നു മത്സരം. ഇതില്‍ വിജയിയായ ഖദീജ നിസ ബുധനാഴ്ച വൈകിട്ട് നടന്ന ക്വാര്‍ടര്‍ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി. 

അല്‍-നജ്ദ് ക്ലബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ വിജയ കിരീടം ചൂടുകയായിരുന്നു. അല്‍-ഹിലാല്‍ ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാല്‍ അല്‍-മുദരിയ്യയെ 21-11, 21-10 എന്ന സ്‌കോര്‍ നിലയിലാണ് ഖദീജ നിസ അനായാസം തകര്‍ത്തെറിഞ്ഞത്.

സഊദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസില്‍ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സഊദിയില്‍ ജനിച്ച വിദേശികള്‍ക്കും ദേശീയ ഗെയിംസില്‍ ഭാഗമാകാവുന്നതാണ്. ഇതോടെയാണ് മലയാളികള്‍ക്കും ഇന്‍ഡ്യയ്ക്കാകെ തന്നെയും അഭിമാനകരമായ സുവര്‍ണനേട്ടം ഈ മിടുക്കി സ്വന്തമാക്കിയത്. 

Prize Money | സഊദി അറേബ്യ ദേശീയ ഗെയിംസ്: ബാഡ്മിന്റന്‍ സിംഗിള്‍സില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണമെഡല്‍; സമ്മാനതുക 10 ലക്ഷം റിയാല്‍


റിയാദില്‍ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കല്‍ ലത്വീഫ് കോട്ടുരിന്റേയും ശാനിദയുടേയും മൂന്നാമത്തെ മകളാണ്. രണ്ടര മാസത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രകൃയയില്‍ സഊദിയിലേയും വിദേശത്തേയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.

ഒക്ടോബര്‍ 28-ന് റിയാദില്‍ ആരംഭിച്ച സഊദി ദേശീയ ഗെയിസില്‍ നവംബര്‍ ഒന്ന് മുതലാണ് ബാഡ്മിന്റന്‍ മത്സരങ്ങള്‍ ആരംഭിച്ചത്.

Keywords:  News,World,international,Gulf,Saudi Arabia,Badminton,Sports,Top-Headlines, Trending,Malayalee,Riyadh,Saudi Games 2022: Malayali girl gets badminton singles trophy prize money 10 lakh Riyal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia