കൊറോണ; സൗദിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം

 



റിയാദ്: (www.kvartha.com 25.02.2020) സൗദിയില്‍ കൊറോണ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ രോഗബാധ സ്ഥിരീകരിച്ചത് സൗദി പൗരനാണ്. അതേസമയം ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം മാത്രമാണ് സൗദിയില്‍ എത്തിക്കുക. കുവൈത്തില്‍ ഇറാനില്‍ നിന്നെത്തിയ സൗദി പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ രോഗബാധ പൂര്‍ണമായും മാറുന്ന വരെ കുവൈത്തില്‍ തന്നെ ചികിത്സിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഷിപ്‌മെന്റുകളും പോസ്റ്റല്‍ പാഴ്‌സലുകളും സ്വീകരിക്കുന്നതിന് നിലവില്‍ വിലക്കില്ല. ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ശ്വസന രോഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട അതേ മുന്‍കരുതല്‍ നടപടികളാണ് കൊറോണയ്ക്കും എതിരെ വേണ്ടതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൊറോണ; സൗദിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം

Keywords:  Riyadh, News, Gulf, World, Health, Treatment, coronavirus, Saudi, Kuwait, Saudi citizen, Saudi, Kuwait coordinate after Saudi citizen infected with coronavirus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia