കാറിന്റെ വാതിലടയ്ക്കാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് മൊഴി ചൊല്ലി

 


ജിദ്ദ: (www.kvartha.com 25.09.2014)കാറിന്റെ വാതില്‍ അടച്ചില്ലെന്ന് പറഞ്ഞ് യുവാവ് ഭാര്യയെ മൊഴി ചൊല്ലി. സൗദി അറേബ്യയിലാണ് അത്ഭുതകരമായ സംഭവം നടന്നത്. പ്രമുഖ സൗദി ദിനപത്രം അറബ് ന്യൂസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

യുവാവും കുടുംബവും പിക്‌നിക്കിന് പോയി തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ഉടനെ ഭാര്യ കാറിന്റെ വാതില്‍  തുറന്ന് കുട്ടികളുമായി അകത്തേക്ക് പോയി. ഇതുകണ്ട് ക്ഷുഭിതനായ ഭര്‍ത്താവ്  കാറിന്റെ വാതില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഭാര്യ അത് അവഗണിക്കുകയായിരുന്നു. താന്‍ വീട്ടിനുള്ളില്‍ കയറിയെന്നും താങ്കള്‍ക്ക് തന്നെ വാതില്‍ അടയ്ക്കാവുന്നതേ ഉള്ളൂവെന്നും പറഞ്ഞു. ഭാര്യയുടെ വാക്കുകള്‍ യുവാവിനെ പ്രകോപിപ്പിച്ചു.

പിന്നീട് ഭര്‍ത്താവ് ഭാര്യയോട് വാതില്‍ അടക്കാതെ വീട്ടില്‍ കയറരുതെന്നും അല്ലാത്തപക്ഷം ഇവിടെ നിന്നും പുറത്തുപോവണമെന്നും നിര്‍ദേശിച്ചു. ഇതില്‍ കുപിതയായ ഭാര്യ ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് തിരിച്ചുവന്നിട്ടില്ല. നിസാര കാര്യത്തിന് വലിയ ശിക്ഷ നല്‍കുന്ന ഭര്‍ത്താവിനോട് ക്ഷമിക്കാനാവില്ലെന്നാണ് ഭാര്യ പറയുന്നത്.

അതേസമയം വിവാഹമോചനം നടത്തിയ ഭര്‍ത്താവിന്റെ നടപടി സാധുവാണെന്നും നിരുത്തരവാദ പരമായി ചെയ്യേണ്ട ഒന്നല്ല വിവാഹമോചനമെന്നും പ്രമുഖ സൗദി പണ്ഡിതന്‍ ശൈഖ് അസീം അല്‍ ഹകീം ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചതായും അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

കാറിന്റെ വാതിലടയ്ക്കാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് മൊഴി ചൊല്ലി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Saudi man divorces wife for not closing car door, Children, News, Report, House, Saudi Arabia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia