പെട്രോള്‍ കൊണ്ട് സമ്പന്നമായ സൗദി അറേബ്യയിലെ മദീന നഗരത്തിന്റെ തെരുവില്‍ ഉപജീവനത്തിന് ചായ വില്‍ക്കുന്ന വീട്ടമ്മ; സഹായത്തിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കള്‍

 


മദീന: (www.kvartha.com 22.11.2016) പെട്രോള്‍ കൊണ്ട് സമ്പന്നമായ സൗദി അറേബ്യയിലെ മദീന നഗരത്തിന്റെ ഒരു തെരുവില്‍ ഉപജീവനത്തിന് ചായ വില്‍ക്കുന്ന വീട്ടമ്മ. സഹായത്തിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കള്‍, വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലെ? മദീന കിംഗ് അബ്ദുല്‍ അസീസ് റോഡിലെ ജുമാന മക്കിയുടെ ഈ ചായക്കടയില്‍ എപ്പോഴും തിരക്കോട് തിരക്കാണ്.

വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം തുടങ്ങുന്ന കച്ചവടം അര്‍ധ രാത്രി വരെ നീളും. തുടക്കത്തില്‍ ചിലര്‍ പരിഹസിച്ചുവെങ്കിലും പിന്നീട് അവര്‍ തന്നെ ജുമാനയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ തുടങ്ങി. കച്ചവടം വര്‍ധിച്ചതോടെ തന്റെ ജീവിത നിലവാരവും ഉയര്‍ന്നതായി ജുമാന സാക്ഷ്യപ്പെടുത്തുന്നു.

വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമില്ലാത്തതായിരുന്നു തന്റെ ബിസിനസ്. പലരും എന്നെ പരിഹസിച്ചപ്പോള്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. കാരണം മെച്ചപ്പെട്ട, നല്ല വരുമാനം ലഭിക്കുന്ന ഒരു സ്വയം തൊഴിലായിരുന്നു എന്റെ ലക്ഷ്യം. ഇക്കാലത്ത് ഒരു ഓഫീസ് ജോലി നേടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെയാണ് താന്‍ സ്വന്തമായി ബിസിനസ് തുടങ്ങിയത്- ജുമാന പറയുന്നു.

വനിതകളുടെ നേതൃത്വത്തില്‍ ഇത്തരം സംരംഭങ്ങള്‍ വിരളമായ സൗദി അറേബ്യയില്‍ നിന്നാണ് ജുമാന വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈയടുത്താണ് സൗദിയില്‍ സ്വദേശി വല്‍ക്കരണം വ്യാപകമാക്കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി ശമ്പളം വെട്ടിക്കുറച്ചതും അടുത്ത കാലത്ത് ചര്‍ച്ചയായിരുന്നു. അല്‍മദീന പത്രമാണ് ജുമാനയുടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
പെട്രോള്‍ കൊണ്ട് സമ്പന്നമായ സൗദി അറേബ്യയിലെ മദീന നഗരത്തിന്റെ തെരുവില്‍ ഉപജീവനത്തിന് ചായ വില്‍ക്കുന്ന വീട്ടമ്മ; സഹായത്തിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കള്‍


Keywords : Saudi Arabia, Gulf, Woman, Saudi mother sells tea in street for a living.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia