സ്‌ഫോടന ഭീതിയില്‍ സൗദി അറേബ്യ; റിയാദില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച വസ്ത്രങ്ങളുമായി 2 തീവ്രവാദികള്‍ അറസ്റ്റില്‍; രണ്ടിടത്ത് ഏറ്റുമുട്ടല്‍
Sep 17, 2015, 13:34 IST
റിയാദ്: (www.kvartha.com 17.09.2015) റിയാദില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളുമായി തീവ്രവാദികളെന്ന് സംശയിക്കുന്ന 2 പേര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് തോക്കുകളും അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങളുമായി ഇവര്‍ പിടിയിലായത്.
സിറിയയിലും ഇറാഖിലും മുന്നേറ്റം നടത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റിനോട് അനുതാപം പ്രകടിപ്പിക്കുന്ന ചിലര്‍ ഈ വര്‍ഷം രാജ്യത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ഷിയ വിഭാഗക്കാരുടെ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍ ഏറേയും.
റിയാദിലെ അല്‍ മൗന്‍സിയ്യ ജില്ലയിലാണ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന വീട് പോലീസ് വളഞ്ഞിരുന്നു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു റെയ്ഡ്. ഇതിനിടെ വെടിവെപ്പുമുണ്ടായി.
സയീദ് അല്‍ സഹ്‌റനി (21), മുഹമ്മദ് അല്‍ സഹ്‌റനി (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം, പണം, തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയും ഇവരില്‍ നിന്നും കണ്ടെടുത്തു.
രണ്ടാമത്തെ റെയ്ഡ് നടത്തിയത് റിയാദിലെ തന്നെ അല്‍ ധര്‍മ്മയിലെ ഒരു വീട്ടിലാണ്. പോലീസിനെ കണ്ടതോടെ തീവ്രവാദികള്‍ വെടിവെച്ചു. റെയ്ഡിന് തൊട്ടുമുന്‍പ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പോലീസ് തകരാറിലാക്കിയതിനാല്‍ ഇതില്‍ കയറി രക്ഷപ്പെടാനുള്ള തീവ്രവാദികളുടെ ശ്രമം പാഴായി. വെടിവെപ്പിനിടയില്‍ തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
SUMMARY: Riyadh: Saudi police captured two suspected militants, along with several weapons and an explosive vest, in two raids around the capital Riyadh late on Tuesday, the Interior Ministry said in a statement on Wednesday.
Keywords: Saudi Arabia, Riyadh, Militants,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.