War | ഫലസ്തീനൊപ്പമെന്ന് സൗദി അറേബ്യ; മഹ്മൂദ് അബ്ബാസുമായി സംസാരിച്ച് കിരീടാവകാശി; മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ബുധനാഴ്ച
Oct 10, 2023, 18:38 IST
റിയാദ്: (KVARTHA) ഫലസ്തീന് - ഇസ്രാഈല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഫലസ്തീന്, ഈജിപ്ത്, ജോര്‍ദാന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി. ഫലസ്തീന് ജനതയുടെ മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും വേണ്ടി സൗദി അറേബ്യ നിലകൊള്ളുമെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് അറിയിച്ചു. നിലവിലെ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു.
സൗദി അറേബ്യ ഫലസ്തീനികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക നേതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനും അത് രൂക്ഷമാകാതിരിക്കാനും ശ്രമിക്കുന്നുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന് ആവര്‍ത്തിച്ചു . ഇസ്രാഈലിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത സൗദി അറേബ്യ, അമേരിക്കയുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായി ബന്ധം സാധാരണ നിലയിലാക്കാന്‍ സമ്മതിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഇസ്രാഈലില്‍ ഹമാസിന്റെ ആക്രമണം ഉണ്ടായത്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി എന്നിവരുമായും സൗദി കിരീടാവകാശി ഫോണില്‍ സംസാരിച്ചു. ഗാസയിലും പരിസര പ്രദേശങ്ങളിലും ഇസ്രാഈലിന്റെ മുന്നേറ്റം തടയാനും മേഖലയിലെ വ്യാപനം തടയാനും ശ്രമങ്ങള്‍ ശക്തമാക്കുന്നതിന് മൂന്ന് നേതാക്കളും തമ്മില്‍ ധാരണയായതായി സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം
അതിനിടെ ഗസ്സയിലെ ഇസ്രാഈല്‍ സൈനിക നടപടി അവസാനിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇറാഖ്, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, മൊറോക്കോ, ഒമാന്‍, ഖത്തര്‍ തുടങ്ങി 22 അംഗരാജ്യങ്ങളാണ് അറബ് ലീഗിലുള്ളത്.
ഫലസ്തീനില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അസാധാരണമായ ഈ യോഗം വിളിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഹമാസ് ആക്രമണത്തിന് ശേഷം അറബ് ലീഗ് മേധാവി അഹ്മദ് അബുല്‍ ഗെയ്ത് റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഫലസ്തീനെ പ്രത്യേക രാഷ്ട്രമാക്കുക എന്നതാണ് ഇസ്രാഈലിലെ സമാധാനത്തിനുള്ള ഏറ്റവും വിശ്വസനീയമായ പരിഹാരമെന്ന് ലാവ്റോവ് പറഞ്ഞിരുന്നു.
ഒഐസിയുടെ യോഗം വിളിക്കണമെന്ന് ഇറാനും ഇറാഖും
ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ഇറാനും ഇറാഖും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുലാഹിയാന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനുമായി ഫോണില്‍ സംസാരിച്ചു. ഇറാന് വിദേശകാര്യ മന്ത്രാലയം നല്കിയ വിവരങ്ങള്‍ അനുസരിച്ച്, ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ആക്രമണവും അധിനിവേശവും തടയാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്ലാമിന്റെ പുണ്യസ്ഥലങ്ങളിലും അല്‍ അഖ്സ മസ്ജിദിലും ഇസ്രാഈല്‍ നടത്തുന്ന നടപടിക്ക് ശേഷം ഫലസ്തീന് സംഘങ്ങള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും ആമിര്‍ അബ്ദുലാഹിയാന് പറഞ്ഞു. ഇറാന് വിദേശകാര്യ മന്ത്രി അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കെയര്‍ടേക്കര്‍ വിദേശകാര്യ മന്ത്രി അമീര്‍ മുത്താഖിയുമായും സംസാരിച്ചു.

Keywords: Israel, Hamas, Palestine, World News, Israel-Palestine War, Saudi Arabia, Mohammed bin Salman Al Saud, Israel-Hamas War, Saudi Stands For Palestinians: Crown Prince.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.