സൗദി 1100 നൈജീരിയൻ വനിതാ ഹജ്ജ് തീർത്ഥാടകരെ തിരിച്ചയക്കുന്നു

 


സൗദി 1100 നൈജീരിയൻ വനിതാ ഹജ്ജ് തീർത്ഥാടകരെ തിരിച്ചയക്കുന്നു
റിയാദ്: സൗദി അറേബ്യ 1,100 നൈജീരിയൻ വനിതാ ഹജ്ജ് തീർത്ഥാടകരെ തിരിച്ചയക്കുന്നു. പുരുഷ അകമ്പടിയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനെത്തുടർന്നാണ് സൗദി അധികൃതരുടെ നടപടി. സർക്കാർ ഉടമസ്ഥതയിലുള്ള എൽ-എക്റ്റിസാദ് വെബ്സൈറ്റിലൂടെയാണ് അധികൃതർ ഇക്കാര്യമറിയിച്ചത്. ജിദ്ദയിലെ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് പിടിയിലായ വനിതാ തീർത്ഥാടകരെയാണ് തിരിച്ചയക്കുന്നത്.

കഴിഞ്ഞ ദിവസം 171 വനിതാ തീർത്ഥാടകരെ നൈജീരിയയിലേയ്ക്ക് തിരിച്ചയച്ചിരുന്നു. തിങ്കളാഴ്ചയും നൂറിലേറെ നൈജീരിയൻ വനിതകൾ എയർപോർട്ടിൽ പിടിയിലായിട്ടുണ്ട്. മുൻപ് പുരുഷ അകമ്പടിയുടെ കാര്യത്തിൽ നൈജീരിയൻ വനിതകൾക്ക് സൗദി അധികൃതർ വിട്ടുവീഴ്ച നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ നിയമം കർശനമാക്കുന്നതിന് പിന്നിലെ കാരണം അവ്യക്തമാണ്.

SUMMERY:
Riyadh: Saudi Arabia has started expelling 1,100 Nigerian women pilgrims for violating the kingdom's rule prohibiting Muslim women from entering the country without a male guardian.

Keywords: Gulf, Saudi Arabia, Hajj Pilgrims, Nigeria, Mahram,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia