സ്കൂള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുഹൃത്തുക്കളുടെ ജീവന് രക്ഷിച്ച് വിദ്യാര്‍ത്ഥി
Nov 6, 2019, 10:31 IST
റിയാദ്: (www.kvartha.com 06.11.2019) സ്കൂള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. ഇതോടെ സമയോചിതമായി ഇടപെട്ട വിദ്യാര്‍ഥി ബസ് നിയന്ത്രിച്ചു നിര്‍ത്തി സഹപാഠികളുടെ ജീവന് രക്ഷിച്ചു. സൗദി അറേബ്യയിലെ തൈമ ഗവര്‍ണറേറ്റില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുമ്പോഴായിരുന്നു സംഭവം.
പെട്ടെന്ന് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഒരു നിമിഷം ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എന്തു ചെയ്യണമെന്നറിയാതെ സംശയിച്ചുനിന്നു. ഈ സമയം നഹാര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ഥി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വാഹനം അപകടരഹിതമായി നിര്ത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിലുള്ളവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല. നഹാറിന്റെ സമയോചിതമായ ഇടപെടലിനെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചു.
അപകടം നടന്ന ബസിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനു പുറത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, വലിയൊരു അപകടത്തില്‍ നിന്നാണ് വിദ്യാര്‍ഥി എല്ലാവരെയും രക്ഷിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൈമയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
ബസ് നിയന്ത്രിച്ചു നിര്‍ത്തിയ വിദ്യാര്‍ഥിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബസ് ഡ്രൈവര്‍ മൊട്ടോബ് അല്‍ അന്‍സിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ഡയറക്ടര്‍ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi student stops school bus after driver dies of heart attack, Riyadh, News, Injured, School Bus, Accident, Students, Death, Gulf, World.

#تعزية بقلوب مؤمنة بقضاء الله وقدره— مكتب تعليم تيماء (@Edu_Tayma) November 4, 2019
يتقدم مدير #مكتب_تعليم_تيماء ومنسوبيه بالتعازي والمواساة لذوي سائق الحافلة المدرسية / متعب بن رشيد العنزي الذي وافته المنية هذا اليوم أثناء عمله .
نسأل الله له الرحمة والمغفرة ولذويه الصبر والسلوان .. إنا لله وإنا إليه راجعون @tabuk_edu pic.twitter.com/EbUAk9lcTp
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi student stops school bus after driver dies of heart attack, Riyadh, News, Injured, School Bus, Accident, Students, Death, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.