ഹറം ക്രെയ്ന്‍ ദുരന്തം: ഉന്നത ഉദ്യോഗസ്ഥര്‍ രാജ്യം വിടരുതെന്ന് രാജാവിന്റെ ഉത്തരവ്; ബിന്‍ ലാദന്‍ കമ്പനിക്ക് സസ്‌പെന്‍ഷന്‍
Sep 16, 2015, 18:14 IST
മക്ക: (www.kvartha.com 16.09.2015) ഹറമിലുണ്ടായ ക്രെയ്ന്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ പ്രമുഖ കമ്പനിക്ക് സസ്‌പെന്‍ഷന്‍. ബിന്‍ ലാദന്‍ ഗ്രൂപ്പ് കമ്പനിക്കാണ് സസ്‌പെന്‍ഷന്‍. കമ്പനിക്ക് ഇനിമുതല്‍ പുതിയ കരാറുകള്‍ നല്‍കേണ്ടെന്നാണ് രാജകീയ കോടതിയുടെ തീരുമാനം. മാത്രമല്ല, നിലവിലെ കരാറുകള്‍ പുന പരിശോധിക്കാനും ഉത്തരവുണ്ട്.
അതേസമയം ബോര്‍ഡ് അംഗങ്ങളായ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് രാജാവ് ഉത്തരവിട്ടു. നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങളെ മറികടന്ന് മറ്റൊരു ദിശയിലേയ്ക്ക് ക്രെയ്ന്‍ നീങ്ങിയതാണ് ദുരന്ത കാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രെയ്‌നിന്റെ സ്ഥാനം ശരിയല്ലാതിരുന്നതിനാലാണ് ശക്തമായ കാറ്റില്‍ നിലം പൊത്തിയതെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ബിന്‍ ലാദന്‍ ഗ്രൂപ്പിന് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കമ്പനിയുടെ നിലനില്പ് തന്നെ ഭീഷണിയിലാകും.
SUMMARY: Saudi Arabia suspended major construction company Binladin group from new contracts following the Makkah crane crash that killed 107 people and ordered the finance ministry to review its existing projects, the royal court said on Monday.
Keywords: Saudi Arabia, Binladin Group, Suspended, Crane tragedy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.