ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിങ് നിര്‍ത്തി, തൊഴില്‍ വിസകളടക്കമുള്ള ഏതാനും വിസകള്‍ക്കാണ് താൽക്കാലിക നിരോധനം
Mar 16, 2020, 16:17 IST
റിയാദ്: (www.kvartha.com 16.03.2020) കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് താൽക്കാലികമായി നിർത്തി. തൊഴില്‍ വിസകളടക്കമുള്ള ഏതാനും വിസകള്‍ക്കാണ് താൽക്കാലിക നിരോധനം. എന്നാല്‍, നാട്ടില്‍ നിന്നും റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തൊഴില്‍ വിസകള്‍, എല്ലാതരം സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിന് ചൊവ്വാഴ്ച മുതൽ അടുത്ത അറിയിപ്പ് വരെ പാസ്പോര്ട്ടുകള് സമര്‍പ്പിക്കേണ്ടതില്ലെന്ന് കോണ്‍സുലേറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കയച്ച നിർദ്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് താൽക്കാലിക തടസം ഇല്ല.
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സന്ദര്‍ശന വിസ നല്‍കുന്നത് കുവൈത്ത് നേരത്തെ നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എപ്പോൾ സൗദിയും സ്റ്റാമ്പിങ് താൽക്കാലികമായി നിർത്തിവെച്ചത്.
Summary: Saudi temporarily stops Visa stamping

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.