സംസം വിതരണം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കാനൊരുങ്ങി സൗദി; കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്
May 11, 2020, 16:17 IST
മക്ക: (www.kvartha.com 11.05.2020) സംസം വിതരണം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി അഞ്ചു ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സംസം ജലം ലഭ്യമാകും.
സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറില്‍ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണല്‍ വാട്ടര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ മുഹമ്മദ് അല്‍ മൗക്കാലിയും ലുലു ജിദ്ദ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്.
സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹറം വകുപ്പ് നിര്‍ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Saudi to start sumsum water water distribution on Lulu Hypermarkets, News, Business, Saudi Arabia, Water, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.