ജിദ്ദ: (www.kvartha.com) സഊദി അറേബ്യയില്‍ ചെറു സ്‌പോര്‍ട്‌സ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് വടക്കുള്ള അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 'ടെക്‌നാം' ഇനം ചെറു സ്‌പോര്‍ട്‌സ് വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് സഊദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് വ്യക്തമാക്കി. തുമാമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
ഈ സമയം, വിമാനത്തില്‍ സഊദി പൗരനായ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചതായും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ അല്‍തുമാമ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 6:30 ന് ആണ് വിമാനം പറന്നുയര്‍ന്നത്. പരിശീലന പറക്കലായിരുന്നു. വിമാനം പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിന് ശേഷം പൈലറ്റില്‍നിന്ന് സഹായംതേടി വിളി വരികയും പിന്നീട് ബന്ധം മുറിഞ്ഞുപോകുകയും ചെയ്തുവെന്നും ശേഷം ഫ്‌ലൈറ്റ് അകാഡമിയില്‍ നിന്ന് അന്വേഷണ വിമാനം അയക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിന്നാലെ അല്‍തുമാമ വിമാനത്താവളത്തിന് വടക്ക് അഞ്ച് കിലോമീറ്റര്‍ അകലെ വിമാനം തകര്‍ന്നതായി കണ്ടെത്തി. ഉടനെ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടമുണ്ടായ സാഹചര്യവും കാരണങ്ങളും കണ്ടെത്തുന്നതിന് ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.