സൗദിയില്‍ സ്ത്രീകളുടെ വിദേശയാത്രാ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാം

 


സൗദിയില്‍ സ്ത്രീകളുടെ വിദേശയാത്രാ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാം
ദുബൈ: സൗദി അറേബ്യയില്‍ സ്ത്രീകളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അറിയുന്ന ഇലക്‌ട്രോണിക് സംവിധാനം നിലവില്‍ വന്നു. സ്ത്രീകളുടെ യാത്രാ വിവരങ്ങള്‍ ഭര്‍ത്താവിനെയും രക്ഷിതാക്കളെയും അറിയിക്കുന്ന സംവിധാനമാണിത്. ഭര്‍ത്താവിന്റെയും രക്ഷിതാക്കളുടേയും മൊബൈല്‍ ഫോണുകളിലേക്കാണ്, സ്ത്രീകളുടെ സഞ്ചാരത്തിന്റെ വിശദാംശങ്ങള്‍ സന്ദേശമായി ലഭിക്കുക. എന്നാല്‍ പുതിയ സംവിധാനത്തിനെതിരെ കടുത്ത  പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തിന് പുറത്തുപോകുന്ന സ്ത്രീകള്‍ എവിടെയെല്ലാം സഞ്ചരിക്കുന്നുവെന്ന് ഭര്‍ത്താവിനെയോ വീട്ടുകാരെയോ അറിയിക്കും വിധത്തിലാണ് സൗദി അറേബ്യ പുതിയ സംവിധാനം നടപ്പാക്കിയത്.  ഇതോടെ ഭാര്യയുടെ സഞ്ചാരത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഭര്‍ത്താവിനും പെണ്‍മക്കളുടെ യാത്രയുടെ വിശദാംശങ്ങള്‍ രക്ഷിതാവിനും ലഭിക്കും. ഇവര്‍ എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയാണ് ലഭിക്കുക. ഭര്‍ത്താവിനൊപ്പം ഭാര്യ സഞ്ചരിക്കുമ്പോഴും യാത്രയുടെ വിശദാംശങ്ങള്‍ മൊബൈല്‍ഫോണില്‍ ലഭിച്ചുകൊണ്ടിരിക്കും.

അതിര്‍ത്തിക്കപ്പുറമുള്ള സ്വന്തം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ സംവിധാനം എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. സ്ത്രീകളുടെ സ്വഭാവദൂഷ്യം കുറയ്ക്കുന്നതിനെക്കാള്‍, അവരുടെ സുരക്ഷ ഉറപ്പക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. അറിയാത്ത സ്ഥലത്ത് എത്തിപ്പെട്ടാലോ, മറ്റേതെങ്കിലും ആപത്തില്‍പെട്ടാല്‍ അവര്‍ എവിടെയുണ്ടെന്ന് ബന്ധുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതേസമയം, ഇലക്‌ട്രോണിക് ട്രാക്കിംഗ് സംവിധാനം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ചിലര്‍ പ്രതിഷേധിച്ചു.

SUMMARY: 
Denied the right to travel without consent from their male guardians and banned from driving, women in Saudi Arabia are now monitored by an electronic system that tracks any cross-border movements.

Key Words:
Travel , Male guardians , Saudi Arabia , Electronic system, Tracks , Cross-border movements,  Saudi women , Text message, Custody , Manal Al Sherif, Twitter, Husband, Immigration authorities, International airport, Riyadh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia