വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി വിസ കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ്
May 25, 2021, 09:48 IST
റിയാദ്: (www.kvartha.com 25.05.2021) കോവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കാന്‍ രാജാവ് ഉത്തരവിട്ടത്.
വിസിറ്റ് വിസയും നീട്ടികൊടുക്കും. സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍ ഐ സി) സഹായത്തോടെ സൗദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്വമേധയാ പുതുക്കി നല്‍കും. 2021 ജൂണ്‍ രണ്ടുവരെ കാലാവധിയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.