Missing | മക്കയിൽ തീർഥാടനത്തിനെത്തിയപ്പോൾ കാണാതായ കൂത്തുപറമ്പ് സ്വദേശിനിക്കായി തിരച്ചിൽ ഊർജിതമാക്കി


● കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ റഹീമയെയാണ് കാണാതായത്
● വ്യാഴാഴ്ച ഹറമിൽ ത്വവാഫ് നടത്തിയ ശേഷം റഹീമയെ കാണാതാവുകയായിരുന്നു.
● സൗദി പൊലീസും മലയാളി സംഘടനകളും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നു.
● വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
കണ്ണൂർ: (KVARTHA) ഉംറ തീർത്ഥാടനത്തിന് എത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയെ മക്കയിൽ കാണാതായി. ബഹ്റൈനിൽ നിന്നും ഉംറക്കെത്തിയ കൂത്തുപറമ്പ് മൂന്ന് സ്വദേശിനി ഉള്ളി വീട്ടിൽ റഹീമയെ (60) യാണ് കാണാതായത്. ഇവരെ കണ്ടെത്തുകയോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് ബന്ധുവായ നീൽ ആസാദ് അറിയിച്ചു. ഫോൺ: 966501843128 (സൗദി), 97334352 996 (ബഹ്‌റൈൻ).
റഹീമയ്ക്കായി വിവിധ സംഘടനകളുടെയും സൗദി പൊലീസിൻ്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിന് ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു.
ബഹ്‌റൈനില്‍ നിന്ന് അഞ്ചുദിവസം മുന്‍പാണ് മകൻ്റേയും മരുമകളുടേയും കൂടെ സ്വകാര്യ ഗ്രൂപ്പിന്റെ ഭാഗമായി ഇവർ എത്തിയത്. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്.
ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കുക.
Search operations are underway for a woman from Koothuparamba, Kannur, who went missing during the Umrah pilgrimage in Mecca. Family and authorities seek public assistance.
#MeccaMissing, #Kannur, #Umrah, #SearchOperation, #MissingPerson, #UrgentAppeal