Kuwait Accident | കുവൈതില്‍ വാഹനാപകടത്തില്‍ 7 ഇന്‍ഡ്യന്‍ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്
കുവൈതിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്.
10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കുവൈത് സിറ്റി: (KVARTHA) കുവൈതിലുണ്ടായ (Kuwait) വാഹനാപകടത്തില്‍ (Accident) ഏഴ് ഇന്‍ഡ്യന്‍ തൊഴിലാളികള്‍ക്ക് (Labours) ദാരുണാന്ത്യം. കുവൈതിലെ സെവന്‍ത് റിങ് റോഡിലാണ് (Seventh Ring Road) അപകടമുണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ബീഹാര്‍, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു പ്രാദേശിക കംപനിയിലെ ജീവനക്കാരാണ് അപകടത്തില്‍െപട്ടത്.
ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരുക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.