ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈയില്‍ 490 തടവുകാരെ മോചിപ്പിക്കുന്നു
Sep 23, 2015, 13:13 IST
ദുബൈ: (www.kvartha.com 22.09.15) ബലിപെരുന്നാള്‍ പ്രമാണിച്ച് വിവിധ ദേശക്കാരായ 490 തടവുകാരെ വിട്ടയയ്ക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.
ഇതുസംബന്ധിച്ച നിര്‍ദേശം വിവിധ പ്രവിശ്യാ ഭരണാധികാരികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ കാരുണ്യത്തില്‍ റാസല്‍ഖൈമയില്‍ നിന്നും 238 തടവുകാരെയും വിട്ടയക്കുന്നുണ്ട്.
പോലീസും ബന്ധപ്പെട്ട വകുപ്പും ഇതിനുവേണ്ട നടപടികള്‍ ആരംഭിച്ചു. ഇതുകൂടാതെ യുഎഇ
തടവറകളില്‍ നിന്ന് ജയില്‍വാസം പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ പോകാനുള്ള ടിക്കറ്റിനു പണമില്ലാതെ വിഷമിക്കുന്ന 305 പേരുടെ നാടുകടത്തല്‍ ചെലവും ഖലീഫാ ഫൗണ്ടേഷന്‍ വഹിക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും ഖലീഫാ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
Keywords: Shaikh Mohammed bin Rashid pardons 490 prisoners before Eid Al Adha, Dubai, Jail, Police, Gulf.

Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍
Keywords: Shaikh Mohammed bin Rashid pardons 490 prisoners before Eid Al Adha, Dubai, Jail, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.