Manuscripts | ശാർജ രാജ്യാന്തര പുസ്തക മേള: ശ്രദ്ധേയമായി അപൂർവ കയ്യെഴുത്ത് പ്രതികൾ
● 1608-ൽ തയ്യാറാക്കിയ 'ആയിരത്തൊന്ന് രാവുകൾ' കൃതിയുടെ പുരാതന പതിപ്പ്
● പ്രാചീന ഗൾഫ് ഭരണാധികാരികളുടെ ചിത്രങ്ങളടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ
● മൊത്തം 25 ലക്ഷം ദിർഹത്തിന്റെ ശേഖരങ്ങൾ
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) വളരെ വില കൂടിയ അത്യപൂർവമായ കയ്യെഴുത്ത് പ്രതികൾ ശാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. പരിശുദ്ധ ഖുർആൻ, അൽഫ് ലൈലാ വ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്നവയാണിവ. ചിലത് മൂലകൃതിയാണ്. മൊത്തം 25 ലക്ഷം ദിർഹത്തിന്റെ ശേഖരങ്ങൾ. പ്രാചീന ഗൾഫ് ഭരണാധികാരികളുടെ ചിത്രങ്ങളടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളുമുണ്ട്.
യു എ ഇ ആസ്ഥാനമായുള്ള ഇക്യു ടി എൻ എ, ഓസ്ട്രിയൻ ആന്റിക്വേറിയറ്റ് ഇൻലിബ്രിസ്, ഡച്ച് ആന്റിക്വേറിയറ്റ് ഫോറം എന്നി മൂന്ന് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ശേഖരം. 1608-ൽ തുർക്കിയിൽ തയ്യാറാക്കിയ 'ആയിരത്തൊന്ന് രാവുകൾ' കയ്യെഴുത്ത് പ്രതി കൂട്ടത്തിൽ ഏറെ ആകർഷകം. ആ കൃതിയുടെ ഏറ്റവും പുരാതനമായ മൂന്നാമത്തെ പതിപ്പാണിത്.
മേളയിലെ ഏറ്റവും വിലയുള്ള കയ്യെഴുത്ത് പ്രതി ഇതായിരിക്കണം. സമ്പന്നമായ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഈ അപൂർവ ദൃശ്യം നൽകുന്ന ഈ ശേഖരങ്ങളുടെ പ്രാധാന്യം നിസ്സീമമാണ് .യു എ ഇ രൂപീകരിച്ച് നാല് വർഷത്തിന് ശേഷം 1975-ൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഇറാഖ് സന്ദർശനം നടത്തിയ ഫോട്ടോ ആൽബവും പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
#SharjahBookFair, #raremanuscripts, #UAE, #history, #culture, #books