Book Fair | വായനയുടെ വസന്തകാലം വരവായി; ശാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബർ 1ന് തുടക്കം
Oct 30, 2023, 16:05 IST
/ ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) 42-ാമത് ശാർജ അന്താരാഷ്ട്ര പുസ്തക മഹാമേളയ്ക്ക് നവംബർ ഒന്നിന് ശാർജ എക്സ്‌പോ സെന്ററിൽ തുടക്കമാവുമെന്ന് ശാർജ ബുക് അതോറിറ്റി (SBA) ചെയർമാൻ അഹ്‌മദ് ബിൻ റുകാദ് അൽ ആമിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നുമുതൽ 12 വരെയാണ് പുസ്തകമേള. 108 രാജ്യങ്ങളിൽനിന്ന് പ്രസാധകരും പ്രദർശകരും ഉൾപ്പെടെ 2033 പേർ പങ്കെടുക്കും.
ഇതിൽ ഇൻഡ്യയിൽനിന്ന് 120 പ്രസാധകരും 1043-ഓളം അറബ് പ്രസാധകരുമുണ്ടാകും. അറബ് പ്രസാധകരുടെ പട്ടികയിൽ യുഎഇ, ലെബനോൻ, ഈജിപ്ത് എന്നിവരാണ് മുന്നിട്ടു നിൽക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഇൻഡ്യ, യു കെ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യവുമുണ്ട്. ശാർജ ബുക് അതോറിറ്റി പുസ്തക മേളയ്ക്ക് നൽകിയിരിക്കുന്ന പ്രമേയം 'വി സ്പീക് ബുക്സ്' എന്നതാണ്.
ബോളിവുഡ് താരം കരീനാ കപൂർ, പ്രസിദ്ധ ഫിനാൻഷ്യൽ എഴുത്തുകാരി മോണിക ഹെലൻ, ഇൻഡ്യയിൽ വേരുകളുള്ള നാസ ബഹിരാകാശ എഴുത്തുകാരി സുനിതാ വില്യംസ്, ടി വി ജർണ്ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബർഖാ ദത്ത്, ഡച് യോഗാചാര്യൻ സ്വാമി പൂർണചൈതന്യ, യു എൻ പരിസ്ഥിതി പ്രോഗ്രാമില ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ മേധാവി ഡോ. മുരളി തുമ്മാരുകുടി, ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് തുടങ്ങിയവർ അതിഥികളായെത്തും.
'എല്ലാ വർഷവും ഞങ്ങളുടെ വെല്ലുവിളി ഒരു പുസ്തകോത്സവം നടത്തുക മാത്രമല്ല, ഇത്തവണത്തേത് കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങൾ അത് തുടർന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ വർഷം ഞങ്ങൾക്ക് 95 രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു, ഈ വർഷം ഞങ്ങൾക്ക് 108 രാജ്യങ്ങളുണ്ട്. ഞങ്ങൾ ഒരു ഭാഷയോ സംസ്കാരമോ മാത്രം സംസാരിക്കുന്നില്ല. ലോകത്തിലെ എല്ലാ സംസ്കാരങ്ങളുടെയും പുസ്തകങ്ങളിലൂടെ സംസാരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്', എസ്ബിഎ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ അഹ്‌മദ് ബിൻ റുകാദ് അൽ ആമിരി പ്രതികരിച്ചു.
Keywords: News, Worls, Intwrnational, Sharjah, Book Fair, UAE, Book Fair, Reported by Qasim Moh'd Udumbunthala, Sharjah International Book Fair to kick off on November 1

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.