ഖാസിം ഉടുംബുന്തല
ശാർജ: (www.kvartha.com 22.05.2021) 11 ദിവസത്തെ കുട്ടികളുടെ വായനോത്സവത്തിൻ്റെ (എസ്‌സിആർഎഫ്) പന്ത്രണ്ടാം പതിപ്പ് വൈവിധ്യങ്ങളായ പരിപാടികളോടെ ശാർജയിലെ എക്സ്പോ സെൻ്ററിൽ ആരംഭിച്ചു. 'നിങ്ങളുടെ ഭാവനയ്ക്കായി’ എന്ന പ്രമേയത്തിലുള്ള എസ് സി ആർ എഫ് (ശാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ) 2021 ൽ പാഠശാലകൾ, നാടക പ്രദർശനങ്ങൾ, സാഹിത്യം, വായന, അനുബന്ധ കലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിപാടികളാണ് ഉൾപെടുത്തിയിട്ടുള്ളത്. ഈ പതിപ്പിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 27 എഴുത്തുകാരുടെയും 172 പ്രസാധകരുടെയും പങ്കാളിത്തത്തോടെ യുവ പ്രേക്ഷകർക്കായി നിരവധി പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കും.
സുപ്രീം കൗൺസിൽ അംഗവും ശാർജയുടെ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും പരമോന്നത കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സനായ ശൈഖ് ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിയുടേയും രക്ഷാകർതൃത്വത്തിലാണ് എസ്‌സിആർഎഫ് നടക്കുന്നത്.

ആഗോളതലത്തിലും പ്രാദേശികമായും പ്രശസ്തരായ 27 എഴുത്തുകാരെ കാണാനുള്ള അവസരം എസ്‌സിആർഎഫ് സന്ദർശകർക്ക് ലഭിക്കും. കൊളംബിയയിൽ നിന്നുള്ള ന്യൂയോർക് ടൈംസിൻ്റെ ബെസ്റ്റ് സെലർ എഴുത്തുകാരിയും ചിത്രകാരിയുമായ ക്ലോഡിയ റുഡയും ഇവരിൽ ഉൾപെടുന്നു. എസ്‌സിആർഎഫിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച റൂഡ പറഞ്ഞു: 'ഒരു വായനോത്സവമെന്ന നിലയിൽ, കുട്ടികളെയും മുതിർന്നവരെയും സാഹിത്യത്തിൻ്റെ സന്തോഷങ്ങളിൽ ഉൾപെടുത്താനാണ് എസ്‌സിആർഎഫ് ലക്ഷ്യമിടുന്നത്. രസകരവും പര്യവേക്ഷണപരവുമായ അന്തരീക്ഷത്താൽ ചുറ്റപ്പെട്ട വായനയുടെ സാധ്യതകൾ കുട്ടികൾ കണ്ടെത്തുമ്പോൾ, ആ അനുഭവം മുതിർന്നവരുമായി പങ്കിടുമ്പോൾ, പുസ്തകം സ്വാതന്ത്ര്യത്തിൻ്റെ ഉപകരണമായി മാറുന്നു'.
യുഎഇ സുരക്ഷാ പ്രോടോകോളുകൾക്ക് അനുസൃതമായി എല്ലാ കോവിഡ് പ്രതിരോധ നടപടികളും മേള കർശനമായി പാലിക്കുന്നുണ്ട്. വേദിയിലെ ഹാളുകളുടെയും പൊതുവായ സ്ഥലങ്ങളുടെയും ദൈനംദിന ശുചിത്വം, എല്ലാ ആക്സസ് പോയിന്റുകളിലും തെർമൽ സ്കാനിംഗ്, ഹാൻഡ്-സാനിറ്റൈസർ സ്റ്റേഷനുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഫെയ്സ് മാസ്കുകളുടെ ഉപയോഗവും ശാരീരിക അകലവും എല്ലാവരും കൃത്യമായി പാലിക്കുന്നതായി കാണാം.
Keywords: World, News, Gulf, Sharjah, Book, Children, Top-Headlines, Book Fest, Sharjah Expo Center, Report - Qasim Mohammed Udumbunthala, Sharjah Reading Festival kicks off at Expo Center.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.