Aid | മഴക്കെടുതിയില്‍ കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി; 4.9 കോടി ദിര്‍ഹം നഷ്ടപരിഹാരം
● വീടുകള്‍ തകര്‍ന്ന വ്യക്തികള്‍ക്ക് 50,000 ദിര്‍ഹം.
● ചോര്‍ച്ചയും ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവര്‍ക്ക് 25,000 ദിര്‍ഹം.
● വീട്ടുപകരണങ്ങള്‍ നശിച്ച വകയിലും നഷ്ടപരിഹാരം.
ഷാര്‍ജ: (KVARTHA) ഇക്കഴിഞ്ഞ ഏപ്രിലിലെ മഴക്കെടുതിയില്‍ ദുരിതം നേരിട്ടവര്‍ക്ക് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ 1806 താമസക്കാര്‍ക്ക് 4.9 കോടി ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ (Supreme Council Member and Ruler of Sharjah) ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (His Highness Dr Sheikh Sultan bin Mohammed Al Qasimi) അനുമതി നല്‍കി.
1568 അപേക്ഷകളാണ് അധികൃതര്‍ക്ക് ലഭിച്ചത്. ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങളിലുമായി മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 117 കേസുകളിലായി 50,000 ദിര്‍ഹം വീതമാണ് നഷ്ടപരിഹാരമായി നല്‍കുക. മഴയില്‍ വീടുകള്‍ തകര്‍ന്ന വ്യക്തികള്‍ക്ക് 50,000 ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കാന്‍ രണ്ടു മാസം മുമ്പ് ഭരണാധികാരി ഉത്തരവിട്ടിരുന്നു. വീടുകളില്‍ ചോര്‍ച്ചയും മറ്റ് ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവര്‍ക്ക് 25,000 ദിര്‍ഹം വീതം ഒറ്റത്തവണ സഹായം നല്‍കും.
കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളില്‍നിന്ന് മാറി താമസിച്ചവര്‍ക്കും കൂടാതെ അവരുടെ വീട്ടുപകരണങ്ങള്‍ നശിച്ച വകയിലും നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 38 കേസുകളാണ് അധികൃതര്‍ക്ക് മുന്നിലെത്തിയത്. അറ്റക്കുറ്റപ്പണി നടത്തി വീടുകള്‍ പുതുക്കിപ്പണിയാന്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് അധികൃതരുടെ ലക്ഷ്യം. ഷാര്‍ജക്ക് പുറത്ത് താമസിക്കുന്ന ദുരിതബാധിതരായ വ്യക്തികളില്‍നിന്നും 83 അപേക്ഷകളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
#SharjahRelief #FloodRelief #UAE #HumanitarianAid #DisasterRelief #SheikhSultan
Issuing an Emiri Decree appointing Major General Abdullah Mubarak bin Amir as Commander-in-Chief of Sharjah Police and issuing an administrative decision awarding the Sharjah Police Medal to Major General Saif Al Zari Al Shamsi pic.twitter.com/AzeHHexEPt
— HH Sheikh Dr. Sultan (@HHShkDrSultan) September 18, 2024