170 തടവുകാര്‍ക്ക് മോചനം നല്‍കി ഷാര്‍ജ ഭരണാധികാരി

 


ഷാര്‍ജ: (www.kvartha.com 31.12.2015) പുതുവര്‍ഷപുലരിയില്‍ 170 കുടുംബങ്ങളില്‍ സന്തോഷം നിറച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ജിസിസി ഇന്‍ മേറ്റ്‌സ് വീക്കിന്റെ അവസാന ദിനമാണ് ഡോ ശെയ്ഖ് സുല്‍ത്താന്‍ തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്. മനുഷ്യത്വപരമായ പ്രവൃത്തിയെന്നാണ് ഇതിനെ ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സരി അല്‍ ഷംസി വിശേഷിപ്പിച്ചത്.

ശിക്ഷാ കാലാവധി, ജയിലിലെ പെരുമാറ്റം, കുറ്റകൃത്യത്തിന്റെ തോത് എന്നിവയുടെ അടിസ്ഥാനത്തിലാണ് മാപ്പ് നല്‍കി വിട്ടയക്കാനുള്ള തടവുകാരെ തിരഞ്ഞെടുത്തത്. വിവിധ രാജ്യക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

170 തടവുകാര്‍ക്ക് മോചനം നല്‍കി ഷാര്‍ജ ഭരണാധികാരി

SUMMARY: The new year brings good news to 170 families in Sharjah. As many as 170 inmates will join their families to restart a new life, thanks to the humanitarian gesture of His Highness Dr Shaikh Sultan bin Mohammed Al Qasimi, Member of Supreme Council and Ruler of Sharjah,

Keywords: His Highness Dr Shaikh Sultan bin Mohammed Al Qasimi, Member of Supreme Council, Ruler of Sharjah, Inmates,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia