SCRF 2023 | കുട്ടികളുടെ വായനോത്സവം: 25 ലക്ഷത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ശാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്വാന്റെ നിര്‍ദേശം

 


-ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com) എക്‌സ്പോ സെന്ററില്‍ തുടരുന്ന കുട്ടികളുടെ വായനോത്സവത്തില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ ശാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമി 25 ലക്ഷം ദിര്‍ഹം അനുവദിച്ചു. ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ഉദാത്തമായ ലക്ഷ്യമിട്ടാണ് ശൈഖ് സുല്‍ത്വാന്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
    
SCRF 2023 | കുട്ടികളുടെ വായനോത്സവം: 25 ലക്ഷത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ശാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്വാന്റെ നിര്‍ദേശം

ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും വായനോത്സവത്തിലും എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കാറുണ്ട്. ഈ പുസ്തകങ്ങള്‍ ശാര്‍ജയിലും, മറ്റു എമിറേറ്റുകളിലുമുള്ള പൊതു ലൈബ്രറികളിലേക്കെത്തിക്കുകയാണ് പതിവ്. ശാര്‍ജ കുട്ടികളുടെ വായനോത്സവത്തിന്റെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. ഇക്കുറി 16 രാജ്യങ്ങളില്‍ നിന്നുള്ള 141 അറബ്, അന്താരാഷ്ട്ര പ്രസാധകരാണ് ബാലസാഹിത്യത്തിലും ഏറ്റവും നവീനമായ കൃതികള്‍ എത്തിച്ചിരിക്കുന്നത്.

വിഖ്യാത എഴുത്തുകാര്‍, പ്രസാധകര്‍, കലാകാരന്മാര്‍, ചിത്രകാരന്മാര്‍ എന്നിവരുള്‍പെടെ 66 രാജ്യങ്ങളില്‍ നിന്നുള്ള 457 ലേറെ അതിഥികള്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക പരിപാടിയിലുണ്ട്. 1732 വൈവിധ്യമാര്‍ന്ന, മനോഞ്ജമായ പരിപാടികളും തയ്യാര്‍ ചെയ്തിട്ടുണ്ട്.

Keywords: UAE News, Sharjah News, SCRF 2023, Sheikh Sultan, Reported by Qasim Moh'd Udumbunthala, Gulf News, Sharjah Children's Reading Festival, Sultan bin Mohamed Al-Qasimi, Sheikh Sultan allocates Dh2.5 million for book purchases at Sharjah Children's Reading Festival.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia