ദുരിതപ്രവാസത്തില്‍ നിന്നും രക്ഷപ്പെട്ട് ശിവമ്മയും ബുജമ്മയും നാട്ടിലേയ്ക്ക് മടങ്ങി
Dec 8, 2016, 16:00 IST
ദമ്മാം: (www.kvartha.com 08.12.2016) ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍, വിസ ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി, കെട്ടുതാലി വരെ പണയപ്പെടുത്തി കാശ് നല്‍കി വിസ വാങ്ങി, വീട്ടുജോലിക്കായി സൗദിയില്‍ എത്തുകയും, പിന്നീട് പ്രവാസത്തിന്റെ ദുരിതങ്ങളില്‍ എല്ലാ പ്രതീക്ഷകളും തകര്‍ന്ന്, ഒന്നുമില്ലാതെ തിരികെ മടങ്ങേണ്ടി വരുന്ന നൂറുകണക്കിന് വീട്ടമ്മമാരുടെ കഥകള്‍ക്ക് ഒരു തുടര്‍ച്ചയെന്നോണം, ആന്ധ്രാപ്രദേശ് സ്വദേശിനികളായ രണ്ടുപേര്‍ കൂടി വനിതാ അഭയകേന്ദ്രം വഴി, നവയുഗം സാംസ്‌കാരികവേദിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനികളായ ശിവമ്മയും, ബുജമ്മയും അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് സൗദിയിലെ ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. നാലുമാസം ജോലി ചെയ്തിട്ടും ഒരു റിയാല്‍ പോലും ശമ്പളമായി സ്‌പോണ്‍സര്‍ നല്‍കിയില്ല. മാത്രമല്ല ശമ്പളം ചോദിച്ചാല്‍, മാനസികവും ശാരീരികവുമായ പീഡനവും നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ സഹികെട്ട്, ആരും കാണാതെ പുറത്തു കടന്ന അവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. സൗദി പോലീസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ രണ്ടുപേരോടും സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കി, ഇന്ത്യന്‍ എംബസിയില്‍ റിപോര്‍ട്ട് ചെയ്തു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമൊത്ത് മഞ്ജു അവരുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അവരുടെ ഒരു കാര്യവും തനിക്കറിയണ്ട എന്ന നിലപാടില്‍, യാതൊരു സഹകരണത്തിനും സ്‌പോണ്‍സര്‍ തയ്യാറായില്ല.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മഞ്ജു മണിക്കുട്ടന്‍ രണ്ടുപേര്‍ക്കും ഔട്ട്പാസ് എടുത്തു നല്‍കുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. നവയുഗം പ്രവര്‍ത്തകര്‍ ബുജമ്മയെ കയറ്റിവിട്ട നാട്ടിലെ ഏജന്‍സിയുമായി പല പ്രാവശ്യം ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍, അവര്‍ വിമാനടിക്കറ്റ് നല്‍കാന്‍ തയ്യാറായി. ശിവമ്മയ്ക്ക് അവരുടെ ഭര്‍ത്താവ് നാട്ടില്‍ നിന്നും ടിക്കറ്റ് അയച്ചു കൊടുത്തു.

എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി, സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.
Keywords : Dammam, Gulf, Visa, Cheating, Shivamma and Bujamma finally returns to home land.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.