പള്ളികളിലെ ഷൂ മോഷണം തകൃതി; വിശ്വാസികള്‍ വെറും കാലോടെ മടങ്ങുന്നു
Jul 12, 2015, 12:36 IST
ഷാര്‍ജ: (www.kvartha.com 12/07/2015) ആരാധന ഇരട്ടിപ്പിക്കുന്ന മാസമാണ് റംസാന്. അതിനാല്‍ തന്നെ പള്ളികളില്‍ ഇരട്ടി വിശ്വാസികളെത്തും. എന്നാല്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ നിസ്ക്കാര ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നത് വെറും കാലിലാണ്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഷൂ മോഷണം തകൃതിയായി നടക്കുന്നുവെന്നാണ് റിപോര്‍ട്ട്.
തറാവീസ് നിസ്ക്കാര സമയത്താണ് ഷൂ മോഷണം ഏറേയും. അജ്മാനിലേയും ഷാര്‍ജയിലേയും താമസക്കാര്‍ ഇത് സംബന്ധിച്ച് നിരവധി പരാതികളുമായി പോലീസിനെ സമീപിക്കുന്നുണ്ട്. ഇഫ്താര്‍, തറാവീഹ് സമയങ്ങളില്‍ പട്രോളിംഗ് ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പള്ളികളില്‍ മാത്രമല്ല, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളിലും മോഷണം ഇരട്ടിയാണ്.
നിസ്ക്കാര ശേഷം വീട്ടിലേയ്ക്ക് ഷൂവിടാതെ മടങ്ങേണ്ടിവരുമെന്ന് ഭയന്ന് നിരവധി വിശ്വാസികള്‍ കാറുകളില്‍ ഒരു ജോഡി ചെരിപ്പുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഷാര്‍ജ സ്വദേശി ഗദ മമൂണ്‍ പറയുന്നു.
പലരും പള്ളികളിലേയ്ക്ക് എത്തുന്നത് സ്ലിപ്പറുകളോ പഴയ ഷൂകളോ ധരിച്ചാണ്. പുതിയതും വിലപിടിപ്പുള്ളതുമാണ് മോഷണം പോകുന്നത്.
SUMMARY: The holy month of Ramadan is the month of worshipping, giving, loving, family gatherings and spiritual activities, but unfortunately some people exploit it for illegal activities such as thefts. Even more appalling is the fact that shoe thefts have become common during Taraweeh prayers at mosques.
Keywords: UAE, Ajman, Sharjah, Shoe, Robbery,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.