SIBF | ശാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് ഗംഭീര തുടക്കം; സാംസ്‌കാരിക നഗരിയില്‍ ഇനി അക്ഷരങ്ങളുടെ രാപ്പകലുകൾ
Nov 1, 2023, 20:44 IST
-ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) 42-ാമത് എഡിഷൻ ശാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്വാൽ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ശാർജ അന്താരാഷ്ട്ര പുസ്തകമേള എക്കാലത്തെയും വലിയ പതിപ്പായാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. 108 വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 2,000-ലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെയും 1.5 ദശലക്ഷം പുസ്തകങ്ങളുടെയും ശ്രദ്ധേയമായ ശേഖരമായിരിക്കുകയാണ്.
നവംബർ ഒന്നിന് ആരംഭിച്ച ഈ പരിപാടിയിൽ അമേരികൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, നൊബേൽ സമ്മാന ജേതാവ് വോലെ സോയിങ്ക, പ്രശസ്ത അൾജീരിയൻ എഴുത്തുകാരി അഹ്‌ലാം മോസ്‌റ്റെഘനേമി, ബോളിവുഡ് താരം കരീനാ കപൂർ, പ്രസിദ്ധ ഫിനാൻഷ്യൽ എഴുത്തുകാരി മോണിക ഹെലൻ, ഇൻഡ്യയിൽ വേരുകളുള്ള നാസ ബഹിരാകാശ എഴുത്തുകാരി സുനിതാ വില്യംസ്, ടി വി ജേർണ്ണലിസ്റ്റും അവതാരകയും കോളമിസ്റ്റുമായ ബർഖാ ദത്ത്, ഡച് യോഗാചാര്യൻ സ്വാമി പൂർണചൈതന്യ, യു എൻ പരിസ്ഥിതി പ്രോഗ്രാമില ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ മേധാവി ഡോ. മുരളി തുമ്മാരുകുടി, ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് എന്നിവർ പങ്കെടുക്കുന്നുണ്ട്.
ശാർജ ബുക് അതോറിറ്റി (SBA) സംഘടിപ്പിക്കുന്ന 2023 ലെ പുസ്തകമേളയ്ക്ക് നൽകിയിരിക്കുന്ന പ്രമേയം ‘വി സ്പീക് ബുക്‌സ്’ എന്നതാണ്. ലോകമെമ്പാടുമുള്ള 600 എഴുത്തുകാരെ ഈ പുസ്തകമേളയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ സാംസ്കാരികവും സർഗാത്മകവും വിനോദപരവുമായ 12 ദിവസത്തെ പരുപാടികളാണിതിൽ ഉള്ളത്.

Keywords: SIBF, Sharjah, Book Fair, UAE News, Gulf News, World News, Malayalam News, Reported by Qasim Moh'd Udumbunthala, SIBF 2023 kicks off by Sharjah Ruler.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.