സൗദിവിടുന്ന പ്രവാസികളുടെ സിംകാര്‍ഡുകള്‍ മരവിപ്പിക്കുന്നു

 


സൗദിവിടുന്ന പ്രവാസികളുടെ സിംകാര്‍ഡുകള്‍ മരവിപ്പിക്കുന്നു
റിയാദ്: രാജ്യംവിട്ടുപോവുന്ന പ്രവാസികളുടെ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ മരവിപ്പിക്കാന്‍ സൗദി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ മൊബൈല്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യംവിടുന്ന പ്രവാസികളുടെ ഫോണ്‍ കണക്ഷന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും രാജ്യത്തെ അനിയന്ത്രിത സിം കാര്‍ഡ് വില്‍പനയും കരിഞ്ചന്തയും തടയുന്നത് ലക്ഷ്യമിട്ടാണിത്.

പത്ത് ലക്ഷത്തോളം ഇത്തരത്തിലുള്ള ഫോണ്‍ കണക്ഷനുകളാണു സൗദിയിലുള്ളത്. തീര്‍ത്ഥാടക ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി സൗദിയിലെത്തുമ്പോള്‍ എടുക്കുന്ന കണക്ഷനുകള്‍ ഇവര്‍ രാജ്യംവിട്ട ശേഷവും മരവിപ്പിക്കാത്തത് സാമൂഹിക വിരുദ്ധര്‍ മുതലെടുക്കുമെന്നു കണ്ടാണ് അധികൃതര്‍ നിയമം കര്‍ശനമാക്കുന്നത്.

Keywords: Gulf, Saudi Arabia, Mobile phones, Sim cards, Expelled nationals, Pilgrims, Communication and Information Technology commission, Crimes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia