സൗദി നയതന്ത്ര പ്രതിനിധിയും അംഗരക്ഷകനും യമനിൽ വെടിയേറ്റുമരിച്ചു
Nov 29, 2012, 10:21 IST
സന: സൗദി നയതന്ത്ര പ്രതിനിധിയും അംഗരക്ഷകനും യമനിൽ വെടിയേറ്റുമരിച്ചു. സനയിലെ സൗദി എംബസി അധികൃതരാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഖലീദ് അൽ-ഒനിസിയും അംഗരക്ഷകനുമാണ് വെടിയേറ്റുമരിച്ചത്. ബെയ്ത് സബറ്റൻ ജില്ലയിലെ ഔദ്യോഗീക വസതിക്ക് സമീപത്തുവച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
അക്രമികളുടെ വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന് സൗദി വ്യക്തമാക്കി. ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്ന് സൗദി അധികൃതർ പറഞ്ഞു.
SUMMERY: Sanaa, Yemen (CNN) -- A Saudi diplomat and his Yemeni aide were killed Wednesday in the Yemeni capital, Sanaa, according to a senior official at the Saudi Embassy there.
Keywords: Gulf, Saudi Arabia, Yemen, Diplomat, Body guard, Killed, Shot dead, Gunmen, Attack, haled al-Onizi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.