യുഎഇയും കടലും തമ്മിലുള്ള ബന്ധമറിയാം; സന്ദർശകർക്കായി ദുബൈ എക്സ്പോയിൽ വ്യത്യസ്ത കാഴ്ചയൊരുങ്ങി
Sep 26, 2021, 20:19 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 26.09.2021) എക്സ്പോയിൽ യു എ ഇയുടെ സമ്പുഷ്ടമായ സമുദ്ര ആവാസവ്യവസ്ഥയുടെ ഊഷ്മളമായ കഥപറയുന്ന പ്രത്യേക പദ്ധതിയുമായി ഒരുകൂട്ടമാളുകൾ. കമ്യൂനിറ്റി ആർട് പദ്ധതിയുടെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥ, ജലജീവികൾ, കാലാവസ്ഥ, വെല്ലുവിളികൾ എന്നിവയെല്ലാം ചിത്രങ്ങളുടെയും മറ്റ് അവതരണങ്ങളിലൂടെയും സന്ദർശകരുമായി പങ്കുവെക്കുന്ന മഹത്തായ ഒരു സംരംഭത്തിന്
തിരശീലയുയരുന്നു.
സമുദ്രജീവിതമെന്ന ആശയത്തിൽ നടന്ന ശില്പശാലയിൽ യു എ ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രിയും എക്സ്പോ 2020 കമീഷനർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആലു നഹ്യാൻ വിദ്യാർഥികൾക്കൊപ്പം ഭാഗമായി. 118 സ്കൂളുകളിൽനിന്നുള്ള 2,835 വിദ്യാർഥികൾ ഒരുക്കിയ 608 കലാസൃഷ്ടികളും പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിക്കും.
‘മനസുകളെ ഒരുമിപ്പിച്ച് ഭാവിയെ വാർത്തെടുക്കുന്നു’ എന്ന ആശയത്തിൽ നടക്കുന്ന പദ്ധതിയിലൂടെ സമുദ്ര ആവാസവ്യവസ്ഥ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം പകരാൻ കഴിയുമെന്ന് ശൈഖ് നഹ്യാൻ ബിൻ മുബാറക് ആലു നഹ്യാൻ പറഞ്ഞു. എക്സ്പോയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത അവതരണമായിരിക്കും ഹമൂർ ഹൗസിൽ നടക്കുകയെന്ന് ‘ഹമൂർ ഫിഷ് ഫ്രൈ’ എന്ന ശില്പമൊരുക്കിയ ആസ്ട്രേലിയൻ കലാകാരൻ സുറിയാൻ പറഞ്ഞു.
Keywords: Gulf, News, Dubai, UAE, United arab Emirates, Sea, World, Dubai Expo 2020, Reported by Qasim Udumbuthala, Special segment in Dubai Expo about UAE's relationship with sea.
Keywords: Gulf, News, Dubai, UAE, United arab Emirates, Sea, World, Dubai Expo 2020, Reported by Qasim Udumbuthala, Special segment in Dubai Expo about UAE's relationship with sea.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.