റാസല്‍ഖൈമയില്‍ നിന്നും ഡെല്‍ഹിയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം; ആഴ്ചയില്‍ 5സര്‍വീസുകള്‍

 


ദുബൈ: (www.kvartha.com 24.10.2019) റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ അഞ്ചു ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കും. ഈ വര്‍ഷം ഡിസംബറില്‍ സ്‌പൈസ് ജെറ്റ് ഡെല്‍ഹിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിങ് അറിയിച്ചു. രാജ്യാന്തര തലത്തില്‍ സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുന്ന 11-ാമത് ഇടമാണ് റാസല്‍ഖൈമ.

അതിനിടെ സ്‌പൈസ് ജെറ്റിന് റാസല്‍ഖൈമയില്‍ ഹബ് തുടങ്ങാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുമെന്ന് റാസല്‍ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസ് വൈസ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി അറിയിച്ചു.

റാസല്‍ഖൈമയില്‍ നിന്നും ഡെല്‍ഹിയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം; ആഴ്ചയില്‍ 5സര്‍വീസുകള്‍

വിമാന സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഇരുകൂട്ടരും ധാരണാപത്രം ഒപ്പുവച്ചു. ബോയിങ് 737 ഉപയോഗിച്ചാവും സര്‍വീസ് നടത്തുക എന്നും ഇക്കണോമിക് ഫ്‌ളൈറ്റായ ഇതിനൊപ്പം സ്‌പൈസ് മാക്‌സ് എന്ന അല്‍പം കൂടി ഉയര്‍ന്ന നിരക്കും സൗകര്യങ്ങളുമുള്ള ഫ്‌ളൈറ്റുകളും സര്‍വീസിന് ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും അജയ് സിങ് അറിയിച്ചു. റാസല്‍ഖൈമയെ ഒരു ഹബ്ബായി വികസിപ്പിക്കാനാണു ഉദ്ദേശിക്കുന്നത്.

3400 ഇന്ത്യന്‍ കമ്പനികള്‍ ആസ്ഥാനമായുള്ള റാസല്‍ഖൈമയില്‍ വികസനത്തിന് ഏറെ സാധ്യതകളുണ്ടെന്നും അജയ് സിങ് ചൂണ്ടിക്കാട്ടി. റാസല്‍ഖൈമയിലേക്ക് ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് സ്‌പൈസ് ജെറ്റിന് പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി വ്യക്തമാക്കി.

ഡെല്‍ഹിയിലേക്ക് റാസല്‍ഖൈമയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിച്ച് ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് ലക്ഷ്യം വയ്ക്കുന്നതായി റാസല്‍ഖൈമ വിമാനത്താവളം സിഇഒ സഞ്ജയ് ഖന്നയും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  SpiceJet to set up hub in Ras Al Khaimah,Dubai, News, Ras Al Khaimah, spice jet, New Delhi, Flight, Business, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia