ഹൗസ് ഡ്രൈവര്‍ക്ക് സ്‌പോണ്‍സര്‍ വിവാഹ സമ്മാനമായി നല്‍കിയത് കാറും ഒരു വര്‍ഷത്തെ വേതനവും

 


ബുറൈദ(സൗദി അറേബ്യ) : ഹൗസ് ഡ്രൈവര്‍ക്ക് സ്‌പോണ്‍സര്‍ വിവാഹ സമ്മാനമായി നല്‍കിയത് കാറും ഒരു വര്‍ഷത്തെ വേതനവും. സൗദി ബുറൈദയിലെ സ്‌പോണ്‍സറാണ്  ഇന്തൊനേഷ്യക്കാരനായ കാര്‍ ഡ്രൈവര്‍ക്ക് വിവാഹ സമ്മാനമായി  തന്റെ സ്വന്തം കാറും ഒരു വര്‍ഷത്തെ വേതനവും നല്‍കിയത്.
സ്‌പോണ്‍സറുടെ ഈ പ്രവര്‍ത്തനം സ്വദേശികളുടെയും വിദേശികളുടെയും അഭിനന്ദനത്തിനു കാരണമായി. കൂടാതെ പ്രമുഖരായ സ്വദേശികളെ വിവാഹത്തിനു ക്ഷണിക്കുകയും കാര്‍ ഡ്രൈവറുടെ  വിവാഹ ചെലവുകള്‍ മുഴുവന്‍ സ്വയം വഹിക്കുകയും ചെയ്തു. റാഷിദ് അല്‍ ഷല്ലാസ് എന്ന സൗദി പൗരനാണ് ഈ മാതൃക കാട്ടിയത്.

ഹൗസ് ഡ്രൈവര്‍ക്ക് സ്‌പോണ്‍സര്‍ വിവാഹ സമ്മാനമായി നല്‍കിയത് കാറും ഒരു വര്‍ഷത്തെ വേതനവും

ചില സൗദി പൗരന്മാര്‍ തങ്ങളുടെ വിദേശികളായ ജോലിക്കാരോട് മോശമായി പെരുമാറുന്ന
സമീപനത്തിനു ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അയവ് വരുത്തുമെന്ന് പ്രമുഖരായ മറ്റു സൗദി പൗരന്മാരും പ്രതികരിച്ചു. വിദേശികള്‍ ഏതു മതത്തില്‍ പെട്ടവരാണെങ്കിലും അവരെ നല്ല രീതിയില്‍ മാത്രം പരിഗണിക്കണമെന്നതാണു പ്രവാചകന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നതെന്ന് റാബിഗ് ബിസിനസ് കോളജ് തലവന്‍ അബ്ദുല്ല സാതി   പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം. 

Also Read:
റിട്ട.എസ്.പി വി. വേണുഗോപാലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Keywords:  Burida, Sponsor gives car and one year salary as wedding gift to Indonesian driver , Saudi Arabia, Gulf, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia