Fine | വാഹനമോടിക്കുന്നതിനിടെ മൂക്ക് തോണ്ടി; 300 റിയാൽ പിഴയിട്ട് സൗദി ട്രാഫിക് പൊലീസ്; ഡ്രൈവിങിനിടെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

 


റിയാദ്: (KVARTHA) വാഹനമോടിക്കുന്നതിനിടെ മൂക്ക് തോണ്ടിയതിന് സൗദി ട്രാഫിക് പൊലീസ് ഡ്രൈവർക്ക് 300 റിയാൽ പിഴ ചുമത്തി. ഡ്രൈവിങിനിടെ മൂക്കിനകത്ത് വിരൽ പ്രവേശിച്ചതായി കണ്ടെത്തിയാൽ പിഴയീടാക്കാൻ വകുപ്പുണ്ടെന്ന് ലൈഫ് ഇൻ സൗദി അറേബ്യ എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും മൂക്കിലെ വസ്തു നീക്കാൻ ചെയ്യാനുള്ള ശ്രമം ചെറിയ രീതിയിലാണെങ്കിൽ സാധാരണ പിഴ ചുമത്താറില്ല.
 
Fine | വാഹനമോടിക്കുന്നതിനിടെ മൂക്ക് തോണ്ടി; 300 റിയാൽ പിഴയിട്ട് സൗദി ട്രാഫിക് പൊലീസ്; ഡ്രൈവിങിനിടെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും



മൂക്കിൽ ആഴത്തിൽ കിടക്കുന്ന മൂക്കളകൾ നീക്കം ചെയ്യാൻ ഒരു ശരാശരി മനുഷ്യൻ ഏകദേശം 30 സെക്കൻഡ് എടുക്കുന്നുവെന്നും ഈ സമയത്ത് റോഡിലെ ശ്രദ്ധ 70% കുറയുന്നുവെന്നും ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ രണ്ടു കൈകളും വാഹനത്തിന്റെ സ്റ്റിയറിങ്ങിൽ എപ്പോഴും ഉണ്ടായിരിക്കണം.

സ്റ്റിയറിംഗിൽ നിന്ന് കൈകൾ മാറ്റുന്ന ഏതൊരു പ്രവൃത്തിയും റോഡിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയിൽ ഒരു കൈകൊണ്ട് മൊബൈൽ ഫോൺ പിടിച്ച് വാഹനമോടിക്കുന്നതിന് 500 റിയാലാണ് പിഴ. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ 150 റിയാലും പിഴ ചുമത്തും.

Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, Driving Rules, Saudi Arabia, World News, SR 300 fine for Nose Picking while Driving in KSA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia