Found Dead | മലയാളി വിദ്യാര്‍ഥിയെ ബഹ്‌റൈനില്‍ 11-ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ: (www.kvartha.com) പഴയങ്ങാടി സ്വദേശിയായ വിദ്യാര്‍ഥിയെ ബഹ്‌റൈനിലെ താമസസ്ഥലത്തെ ബാല്‍കണിയില്‍ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹ്‌മദ്‌ (14) ആണ് മരിച്ചത്. ബഹ്റൈന്‍ ജുഫൈറിലെ അപാര്‍ട്മെന്റിലെ 11-ാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.

Found Dead | മലയാളി വിദ്യാര്‍ഥിയെ ബഹ്‌റൈനില്‍ 11-ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബഹ്റൈന്‍ ന്യൂ മിലേനിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ശജീർ - ഫാഇസ ദമ്പതികളുടെ മകനാണ്. അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍ നിന്നും ബഹ്റൈനിലേക്ക് താമസം മാറ്റിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Obituary, Gulf, Bahrain, Death, Kannur, Pazhaynagdi, Found Dead, Balcony, Jufair, Salmaniya Hospital, Student found dead after falling from the 11th floor in Bahrain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia