7 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ച ശക്തി വിശുദ്ധ റൗള സന്ദര്‍ശിച്ചപ്പോള്‍ ഫാത്വിമക്ക് തിരിച്ചുകിട്ടി

 


മദീന: ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ച ശക്തി വൃദ്ധയ്ക്ക് വിശുദ്ധ റൗളാ ശരീഫ് കണ്ടതോടെ തിരിച്ചുകിട്ടി. എമിറേറ്റ്‌സ് 24/7 ന്യൂസ് വെബ്‌സൈറ്റാണ് അവിശ്വസനീയമായ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സുഡാന്‍ കാരിയായ ഫാത്വിമ അല്‍ മല്‍ഹി എന്ന ഹജ്ജുമയ്ക്കാണ് കാഴ്ചശക്തി തിരിച്ചുകിട്ടിയത്.

നഷ്ടപ്പെട്ട തന്റെ കാഴ്ച ശക്തി വീണ്ടെടുക്കാന്‍ നിരവധി തവണ ശസ്ത്രക്രിയ ഉള്‍പെടെ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്വിമ പറയുന്നു. ഒടുവില്‍ ബന്ധുക്കളോടൊപ്പം റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്വിമ മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ അല്ലാഹുവിനോട് കരളുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

7 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ച ശക്തി വിശുദ്ധ റൗള സന്ദര്‍ശിച്ചപ്പോള്‍ ഫാത്വിമക്ക് തിരിച്ചുകിട്ടി
കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ശേഷം കണ്ണുകള്‍ തുറന്നപ്പോള്‍ തനിക്ക് കാഴ്ച കിട്ടിയതായും അടുത്തുണ്ടായിരുന്ന മകനെ കാണാന്‍ കഴിഞ്ഞതായും ഫാത്വിമ പറഞ്ഞു. അതുവരെയുള്ള കൂരിരുള്‍ മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം താന്‍ കണ്ടത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട് നന്ദിയുണ്ടെന്നും സൗദി അറേബ്യന്‍ ദിനപത്രമായ ഉകാസിനോട് അവര്‍ പറഞ്ഞു.

SUMMARY: An old Sudanese woman who lost her sight nearly seven years ago says she started to see again just a few days after arriving in Saudi Arabia for the annual Hajj (pilgrimage).
Fatima Al Malhi said several operations at home had failed to cure her blindness, adding that she did not lose hope of restoring her sight. “I was hopeful I will see again when I go to Saudi Arabia for pilgrimage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia