സൗദിയില്‍ വിദ്യാലങ്ങള്‍ക്ക് വേനലവധി ജൂണ്‍ 19 മുതല്‍ ആഗസ്റ്റ് 24 വരെ
May 10, 2014, 10:45 IST
ജിദ്ദ: (www.kvartha.com 10.05.2014) സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് വേനലവധി ജൂണ്‍ 19 ന് ആരംഭിച്ച് ആഗസ്റ്റ് 24 ന് അവസാനിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവിച്ചു. മൊത്തം 67 ദിവസങ്ങളായിരിക്കും അവധി ദിനങ്ങള്‍. സ്കൂളുകള്‍ പരീക്ഷകള്‍ നേരത്തെ ആക്കാനോ അധ്യാപകര്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് മെഡിക്കല്‍ ലീവ് പോലും എടുക്കാനോ പാടില്ല.
അതേ സമയം കൊറോണ വൈറസ് പടരുന്നതിനെ പേടിച്ച് പരീക്ഷകള്‍ നേരത്തെയാക്കാനും നേരത്തെ അവധി ആരംഭിക്കാനും രക്ഷിതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. രക്ഷിതാക്കളുടെ സമ്മര്‍ദം മൂലം പല സ്കൂളുകളും പരീക്ഷകള്‍ നേരത്തെ നടത്തുമെങ്കിലും മുന്‍ ഷെഡ്യൂള്‍ പ്രകാരം മാത്രമേ വേനലവധി ആരംഭിക്കാവൂ എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പരീക്ഷക്ക് ശേഷവും ക്ലാസുകള്‍ തുടരേണ്ടി വരും. അതേ സമയം ക്ലാസ് സമയം കുറച്ച് കൊണ്ട് രക്ഷിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണു പല സ്കൂളധിക്യതരും.
Also Read: ഐസിയുവില്‍ ബലാല്‍സംഗ ശ്രമം; ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു; വാര്‍ഡ് ബോയ് അറസ്റ്റില്‍
അതേ സമയം കൊറോണ വൈറസ് പടരുന്നതിനെ പേടിച്ച് പരീക്ഷകള്‍ നേരത്തെയാക്കാനും നേരത്തെ അവധി ആരംഭിക്കാനും രക്ഷിതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. രക്ഷിതാക്കളുടെ സമ്മര്‍ദം മൂലം പല സ്കൂളുകളും പരീക്ഷകള്‍ നേരത്തെ നടത്തുമെങ്കിലും മുന്‍ ഷെഡ്യൂള്‍ പ്രകാരം മാത്രമേ വേനലവധി ആരംഭിക്കാവൂ എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പരീക്ഷക്ക് ശേഷവും ക്ലാസുകള്‍ തുടരേണ്ടി വരും. അതേ സമയം ക്ലാസ് സമയം കുറച്ച് കൊണ്ട് രക്ഷിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണു പല സ്കൂളധിക്യതരും.
Keywords: Vacation, jeddah, Gulf, school, Exam, Medical Leave, Last Year, Time, Virus, Parents, Education, Class,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.