മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭട് ദുബൈയില്‍ മരിച്ചനിലയില്‍

 


ദുബൈ: (www.kvartha.com 12.08.2021) മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭടിനെ(21) ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം എളമക്കര സ്വദേശിനിയായ തന്‍വി ഭട് 2012ല്‍ ദോഹയില്‍ നടന്ന അന്‍ഡര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപുകളില്‍ സ്വര്‍ണം നേടുകയും ചെയ്തിട്ടുണ്ട്.

മുന്‍ കേരള ടെന്നിസ് താരം തന്‍വി ഭട് ദുബൈയില്‍ മരിച്ചനിലയില്‍

ടെന്നീസ് മത്സരത്തിനിടെ മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് തന്‍വി കരിയര്‍ വിടുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ടു തവണ തന്‍വി ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. പതിനേഴാം വയസില്‍ നട്ടെല്ലിനും പരിക്കേറ്റതോടെ ടെന്നീസ് കരിയര്‍ തന്‍വി പൂര്‍ണമായും ഉപേക്ഷിച്ചു.

6ഉന്നതപഠനത്തിനായാണ് തന്‍വി ദുബൈയിലേക്ക് പോയത്. അവിടെ ഹാരിയറ്റ്-വാട് ആന്‍ഡ് മിഡില്‍ സെക്‌സ് കോളജിലെ സൈകോളജി വിഭാഗം വിദ്യാര്‍ഥിനിയായിരുന്നു. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭടിന്റെയും ലൈലാന്റെയുടേയും മകളാണ് തന്‍വി. ആദിത്യ സഹോദരനാണ്. ആദിത്യയും സംസ്ഥാന ടെന്നീസ് താരമാണ്.

Keywords:  Tennis star Tanvi Bhat passes away in Dubai, Dubai, News, Tennis, Dead, Student, Gulf, World, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia