Recruitment | വിദേശികളുടെ റിക്രൂട്‌മെന്റിനായി പുതിയ സംവിധാനം; തൊഴിൽ വിസ അനുവദിക്കുന്നതിന് മുമ്പ് തിയറിയും പ്രാക്ടികലും അടങ്ങിയ യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍

 



കുവൈത് സിറ്റി: (www.kvartha.com) വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റിനായി ഫലപ്രദമായ പുതിയ സംവിധാനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. വിദേശികള്‍ക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താനുള്ള നടപടിയുമായി നീങ്ങുകയാണെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. 

ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

വിദേശത്തുള്ള കുവൈത് എംബസികളുടെ സഹകരണത്തോടെ വിദേശികള്‍ക്ക് അവരവരുടെ രാജ്യത്ത് വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. നിശ്ചിത തസ്തികകളിലേക്കായിരിക്കും ഇത്തരം യോഗ്യതാ പരീക്ഷകളെന്നും അത് തൊഴിലാഴികളെ കുവൈതിലേക്ക് അയക്കുന്ന രാജ്യങ്ങളില്‍ വെച്ചുതന്നെ നടത്തുമെന്നും പറയുന്നു. 

ആദ്യ ഘട്ടത്തില്‍ 20 തസ്തികകളിലേക്കാണ് പുതിയ രീതിയിലെ പരീക്ഷകള്‍ നടപ്പാക്കുക. അതേസമയം പരീക്ഷകള്‍ക്ക് തിയററ്റികല്‍, പ്രാക്ടികല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടികല്‍ പരീക്ഷകള്‍, തൊഴിവാളികള്‍ കുവൈതില്‍ എത്തിയ ശേഷമായിരിക്കും നടത്തുക.


Recruitment | വിദേശികളുടെ റിക്രൂട്‌മെന്റിനായി പുതിയ സംവിധാനം; തൊഴിൽ വിസ അനുവദിക്കുന്നതിന് മുമ്പ് തിയറിയും പ്രാക്ടികലും അടങ്ങിയ യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍


ആദ്യം പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന വിദേശികള്‍ക്കായിരിക്കും പരീക്ഷ നടത്തുകയെന്നും ഇതിന്റെ അനുഭവം പരിശോധിച്ച ശേഷം പിന്നീട് പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവരിലേക്ക് കൂടി പരീക്ഷകള്‍ വ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും റിപോര്‍ടുകളുണ്ട്. 

കൂടാതെ എന്‍ജിനീയറിങ് മേഖലയിലെ 71 തസ്തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സര്‍കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ സന്നദ്ധമാണെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായുള്ള ചര്‍ചകളില്‍, കുവൈത് സൊസൈറ്റ് ഓഫ് എന്‍ജിനീയേഴ്സ് അറിയിച്ചു.


Keywords:  News,World,international,Kuwait,Examination,Job,Labours,Top-Headlines,Gulf, ‘Tests required for new expats coming to Kuwait – 20 professions targeted’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia