Neymar | 'കേരളത്തിന് വളരെയധികം നന്ദി'; ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ കടൗടിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നെയ്മര്‍
Dec 16, 2022, 16:20 IST
ദോഹ: (www.kvartha.com) ഫുട്ബോള്‍ ആരാധകരുടെ സ്നേഹത്തില്‍ മനസ് നിറഞ്ഞ് സൂപര്‍ താരം നെയ്മര്‍. കേരളത്തിന്റെ ഫുട്ബോള്‍ ആവേശം നെയ്മറുടെ അടുത്തും എത്തിയതോടെ താരം കേരളത്തിനുള്ള നന്ദിയും അറിയിച്ചു. കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ കടൗടിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് നെയ്മര്‍ സന്തോം പങ്കുവച്ചത്.
നെയ്മറിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് ചിത്രം പങ്കുവച്ചത്. ഇന്‍ഡ്യയിലെ നെയ്മര്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ പേജ് ഈ ചിത്രം പങ്കുവച്ചിരുന്നു. മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരില്‍ ബ്രസീല്‍ ആരാധകരായ നാട്ടുകാര്‍ സ്ഥാപിച്ച നെയ്മറിന്റെ കൂറ്റന്‍ ഫ്ലക്സാണ് ചിത്രത്തിലുള്ളത്.
ഖത്വര്‍ ലോകകപിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പെനല്‍റ്റി ഷൂടൗടില്‍ തോറ്റാണ് ബ്രസീല്‍ പുറത്തായത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ നെയ്മറാണ് ബ്രസീലിനായി ഗോള്‍ നേടിയത്. എന്നാല്‍ 117-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. പെനല്‍റ്റിയില്‍ 42 നാണ് ക്രൊയേഷ്യയുടെ വിജയം. പുറത്തായതിനുശേഷം കരഞ്ഞുകൊണ്ടാണ് നെയ്മര്‍ മൈതാനം വിട്ടത്.
Keywords: News,World,international,Gulf,Qatar,Doha,FIFA-World-Cup-2022,World Cup,Top-Headlines,Trending,Sports,Player,Football,Football Player,Neymar, ‘Thank you so much Kerala’: Neymar’s special message for Brazil football fans in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.