Stadiums | ഫിഫ ലോകകപിന് ഖത്വറില്‍ ആതിഥേയത്വം വഹിക്കുന്ന 8 അതിശയിപ്പിക്കുന്ന സ്റ്റേഡിയങ്ങള്‍; വിശേഷങ്ങള്‍ അത്ഭുതപ്പെടുത്തും
Oct 22, 2022, 18:42 IST
ദോഹ: (www.kvartha.com) ഖത്വറില്‍ ഫിഫ ലോകകപിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ദോഹയുടെ തലസ്ഥാനത്ത് നിന്ന് 55 കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് നഗരങ്ങളിലായി എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ലുസൈലിലെ ലുസൈല്‍ ഐകണിക് സ്റ്റേഡിയം, അല്‍ ഖോറിലെ അല്‍ ബൈത് സ്റ്റേഡിയം, അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം, അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ റയ്യാനിലെ എജ്യുകേഷന്‍ സിറ്റി സ്റ്റേഡിയം, സ്റ്റേഡിയം 974, ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഒഴികെ, മറ്റെല്ലാ സ്റ്റേഡിയങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫിഫ ലോകകപ് മനസില്‍ വെച്ചാണ് നിര്‍മിച്ചത്. കൂടാതെ താപനില നിയന്ത്രിക്കുന്നതിനുള്ള അത്യാധുനിക കാലാവസ്ഥാ നിയന്ത്രണ സൗകര്യങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്.
ലുസൈല്‍ ഐകണിക് സ്റ്റേഡിയം (Lusail Iconic Stadium)
ഫിഫ ലോകകപിന്റെ ഫൈനല്‍ മത്സരത്തിന് ഡിസംബര്‍ 18ന് ലുസൈല്‍ ഐകണിക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. 80,000 പേര്‍ക്ക് പങ്കെടുക്കാവുന്ന ഖത്വറിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് വേദി എന്ന നിലയില്‍, ലുസൈല്‍ സ്റ്റേഡിയം ഏറ്റവും തിരക്കേറിയതായിരിക്കും. ഫൈനല്‍ ഉള്‍പെടെ ആകെ 10 മത്സരങ്ങള്‍ ഇവിടെ നടക്കും. സ്റ്റേഡിയത്തിന്റെ വലിപ്പവും വാസ്തുവിദ്യയും ഗംഭീരമായ കാഴ്ചയാണ്.
അല്‍ ബൈത് സ്റ്റേഡിയം
ലോകകപിന്റെ ഉദ്ഘാടന മത്സരം 30-ലധികം ഫുട്ബോള്‍ പിചുകള് ഉള്‍ക്കൊള്ളുന്ന അല്‍ ബൈത് സ്റ്റേഡിയത്തില്‍ നടക്കും. ഇതിന് 60,000 പേരെ ഉള്‍ക്കൊള്ളാവുന്ന ശേഷിയുണ്ട്. ഒമ്പത് മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ഖത്വറിലെ നാടോടികളായ ആളുകള്‍ ചരിത്രപരമായി ഉപയോഗിച്ചിരുന്ന കൂടാരങ്ങളായ ബൈത് അല്‍ ഷാറിന്റെ രൂപത്തിലാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. ഈ പരമ്പരാഗത വാസസ്ഥലങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ നൂതനമായ ഡിസൈന്‍.
അല്‍ ജനൂബ് സ്റ്റേഡിയം
ഈ സ്റ്റേഡിയത്തിന് 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന ശേഷിയുണ്ട്. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ ഡിസൈന്‍ യഥാര്‍ത്ഥത്തില്‍ ഖത്വറിലെ പരമ്പരാഗത കപ്പലുകള്‍ക്ക് സമാനമാണ്. ഫിഫ ലോകകപില്‍ ഏഴ് മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുക
അഹ്മദ് ബിന്‍ അലി സ്റ്റേഡിയം
ഇവിടെ നിലനിന്നിരുന്ന സ്റ്റേഡിയത്തിന് പകരമായി ലോകകപിനായി പ്രത്യേകം നിര്‍മിച്ച സ്റ്റേഡിയമാണിത്.
ഒരേസമയം 40,000 പേര്‍ക്ക് മത്സരം കാണാനുള്ള ശേഷിയുണ്ട്. ഒരു മരുഭൂമിയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം മണല്‍ത്തിട്ടകളെ പ്രതിഫലിപ്പിക്കുന്നു.
ഖലീഫ സ്റ്റേഡിയം
40,000 സീറ്റുകളുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എട്ട് മത്സരങ്ങള്‍ നടക്കും. 1976-ല്‍ നിര്‍മിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഏഷ്യന്‍ ഗെയിംസ്, അറേബ്യന്‍ ഗള്‍ഫ് കപ്, മറ്റ് നിരവധി ടൂര്‍ണമെന്റുകള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ദേശീയ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു.
എജ്യുകേഷന്‍ സിറ്റി സ്റ്റേഡിയം
ഖത്വര്‍ ഫൗന്ഡേഷന് സ്റ്റേഡിയം എന്നറിയപ്പെടുന്ന എജ്യുകേഷന്‍ സിറ്റി സ്റ്റേഡിയം ഫിഫ ലോകകപിന്റെ ക്വാര്‍ടര്‍ ഫൈനല്‍ ഘട്ടത്തിന് ആതിഥേയത്വം വഹിക്കും. മൊത്തം എട്ട് മത്സരങ്ങള്‍ നടക്കുന്നു. ഈ സ്റ്റേഡിയം ഇസ്ലാമിക വാസ്തുവിദ്യയുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു.
സ്റ്റേഡിയം 974
974 റീസൈകിള്‍ ചെയ്ത ഷിപിംഗ് കണ്ടെയ്നറുകളില്‍ നിന്നാണ് സ്റ്റേഡിയം 974 എന്ന പേര് ലഭിച്ചത്. ഫിഫ ലോകകപിന്റെ ചരിത്രത്തിലെ ആദ്യത്തെ താത്കാലിക വേദിയായ ഇവിടെ 40,000 പേര്‍ക്ക് മത്സരം കാണാം. ആകെ ഏഴ് മത്സരങ്ങള്‍ നടക്കും, അതിനുശേഷം സ്റ്റേഡിയം പൊളിക്കും.
അല്‍ തുമാമ സ്റ്റേഡിയം
40,000 സീറ്റുകളുള്ള അല്‍ തുമാമ സ്റ്റേഡിയത്തില്‍ എട്ട് മത്സരങ്ങള്‍ നടക്കും. മിഡില്‍ ഈസ്റ്റിലുടനീളം പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന പരമ്പരാഗതമായി നെയ്ത തൊപ്പിയായ ഗഹ്ഫിയയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇതിന്റെ രൂപകല്പന. ഗഹ്ഫിയ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്.

Keywords: Latest-News, FIFA-World-Cup-2022, Qatar, Football, Sports, World, Top-Headlines, The 8 stunning stadiums that will host FIFA World Cup 2022 in Qatar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.